അങ്കമാലി: വേനല്‍ കടുത്തിട്ടും തുറവൂര്‍, കിടങ്ങൂര്‍, അങ്കമാലി എന്നിവിടങ്ങളിലെ കുടിവെള്ള, കാര്‍ഷിക മേഖലകളിലെ ജലസ്രോതസ്സായ ഇടമലയാര്‍ കനാലിലൂടെ വെള്ളം തുറന്നു വിടാത്തതില്‍ ബിജെപി തുറവൂര്‍ പഞ്ചായത്ത് കമ്മറ്റി പ്രതിഷേധിച്ചു. ഷട്ടറിന്റെ അറ്റകുറ്റപ്പണികളുടെ പേരില്‍ കര്‍ഷകരെ ദ്രോഹിക്കുന്നത് ശരിയല്ലായെന്നും ബിജെപി അഭിപ്രായപ്പെട്ടു. ഇത്രയും നാളുകളായിട്ടും കനാല്‍ വൃത്തിയാക്കാത്തതുപോലും
കോടികള്‍ ചിലവഴിച്ചിട്ടും പതിറ്റാണ്ടുകളായിട്ടും ഇടമലയാര്‍ പദ്ധതി പൂര്‍ത്തിയാക്കാത്തത് അനാസ്ഥയുടെ ഉത്തമ ഉദാഹരണമാണെന്നും സൂചിപ്പിച്ചു. എത്രയും വേഗത്തില്‍ കനാലിലൂടെ വെള്ളം തുറന്നു വിട്ട് കുടിവെള്ള ക്ഷാമത്തിനും കാര്‍ഷിക ജലസേചനത്തിനും പരിഹാരം കണ്ടില്ലെങ്കില്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ബിജെപി പഞ്ചായത്ത് കമ്മറ്റി അറിയിച്ചു. തുറവൂര്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കെ.ടി. ഷാജി, മണ്ഡലീ വൈസ് പ്രസിഡന്റ് മാരായ തങ്കച്ചന് വര്‍ഗ്ഗീസ്, ബിജു പുരുഷോത്തമന്, പഞ്ചായത്ത് സെക്രട്ടറി കെ.ജി. ഷാജി തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: