കണ്ണൂര്‍: വളപട്ടണത്തെ ഒരു അംഗന്‍വാടിയിലെ കുരുന്നുകള്‍ക്ക് പോഷകാഹാരമായി നല്‍കിയത് 5 വര്‍ഷം പഴക്കമുള്ള അമൃതം ന്യൂട്രി മിക്സെന്ന് പരാതി. വീട്ടില്‍ കുട്ടിക്ക് കൊടുക്കുന്ന അമൃതം പൊടി തീര്‍ന്നതിനെ തുടര്‍ന്ന് കുഞ്ഞിന്റെ ബന്ധുവായ സ്ത്രീ മന്ന മിനിസ്റ്റേഡിയത്തിനടുത്ത അംഗന്‍വാടിയിലെത്തി അമൃതം പൊടി വാങ്ങിയിരുന്നു. വീട്ടിലെത്തി ഒരു പായ്ക്കറ്റ്് പൊളിച്ച് കുട്ടിക്ക് പാകം ചെയ്ത് നല്‍കുകയും ചെയ്തു. രാത്രി പാക്കറ്റിന്റെ മുകള്ഭാഗം പരിശോധിച്ചപ്പോഴാണ് പഴകിയ അമൃതമാണ് നല്‍കിയതെന്ന് മനസ്സിലായത്. 2012ല്‍ നിര്‍മ്മിച്ച അമൃതം പൗഡര്‍ പാക്കറ്റുകളാണ് ഇവര്‍ക്ക് ലഭിച്ചത്. സാധാരണ നിലയില്‍ നിര്‍മ്മാണം കഴിഞ്ഞ് മൂന്ന് മാസത്തിലധികം അമൃതം ന്യൂട്രി മിക്സ് ഉപയോഗിക്കാന്‍ കഴിയില്ല. ഇതാണ് വര്‍ഷങ്ങള്‍ കഴിഞ്ഞ് അധികൃതര്‍ കുരുന്നുകള്‍ക്ക് നല്‍കിയത്. ഇന്ന് കാലത്ത് ഇക്കാര്യം ബന്ധപ്പെട്ടവരോട് പറഞ്ഞപ്പോള്‍ നമുക്ക് അയച്ചുതന്ന ചാക്കുകെട്ടിലെ അമൃതമാണ് വിതരണം ചെയ്തതെന്നായിരുന്നു അധികൃതരുടെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: