കണ്ണൂര്‍: ഡിവൈഎഫ്ഐ നേതാവും ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡണ്ടുമായ ഒ.കെ.വിനീഷ് റിമാന്റില്‍. 2012 ജൂണ്‍ 27 ന് എസ്എഫ്ഐ നേതാക്കളെ പോലീസ് സ്റ്റേഷനില്‍ നിന്നും ബലമായി മോചിപ്പിച്ചു കൊണ്ടുപോയ കേസില്‍ വാറണ്ട് കൈപ്പറ്റിയിട്ടും കോടതിയില്‍ ഹാജരാകാത്തതിന്റെ പേരിലാണ് കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്കഌസ് മജിസ്ട്രേറ്റ് കോടതി റിമാന്റ് ചെയ്തത്. എസ്എഫ്ഐ കലക്ട്രേറ്റ് മാര്‍ച്ചിനിടയില്‍ അക്രമം നടത്തിയ നാല് എസ്എഫ്ഐ പ്രവര്‍ത്തകരെ പോലീസ് സ്റ്റേഷനില്‍ നിന്നും ഇറക്കിക്കൊണ്ടു വന്ന കേസിലാണ് റിമാന്റ് ചെയ്തത്. ഇതു കൂടാതെ മുന്‍ എംഎല്‍എ എ.പി.അബ്ദുളളക്കുട്ടിയെ ഹോട്ടലില്‍ തടഞ്ഞുവെച്ചതടക്കം ആറോളം കേസുകളിലെ തുടര്‍നടപടി കൂടിയായാണ് വിനീഷിനെ അറസ്റ്റു ചെയ്തത്. വിവിധ കേസുകളിലായി 6400 രൂപ പിഴയും ഇയാളില്‍ നിന്നീടാക്കി. കൂടാതെ കേസില്‍ വാറണ്ട് നിലനില്‍ക്കുന്ന സിപിഎം വനിതാ നേതാവും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമായ പി.പി.ദിവ്യയില്‍ നിന്നും വിവിധ കേസുകളിലായി 6500 രൂപ പിഴയും കോടതി ഈടാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: