കണ്ണൂര്‍: പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരില്‍ ജില്ലാ ഭരണകൂടവും ഉദ്യോഗസ്ഥരും വ്യാപാരികളെ പീഡിപ്പിക്കുന്നതായുള്ള പരാതി വ്യാപകമാവുന്നു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടേയും തദ്ദേശ സ്വയംഭരണ സ്ഥാപന ഉദ്യോഗസ്ഥരുടേയും നേതൃത്വത്തില്‍ വ്യാപാര സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തുകയും പ്ലാസ്റ്റിക് കവറുകള്‍ പിടിച്ചെടുത്ത് ഭീമമായ തുക പിഴയീടാക്കുകയും ലൈസന്‍സ് റദ്ദാക്കുകയും ചെയ്യുന്ന നടപടി വ്യാപാരികള്‍ക്ക് ദ്രോഹമായി മാറുന്നതായാണ് വ്യാപാരികളുടെ പരാതി.
50 മൈക്രോണില്‍ താഴെയുളള ക്യാരിബാഗുകളാണ് ജില്ലാ ഭരണകൂടം നിരോധിച്ചത്. എന്നാല്‍ മുഴുവന്‍ പ്ലാസ്റ്റിക് കവറുകളും പിടിച്ചെടുക്കുകയും പിഴ ചുമത്തുകയും കടപൂട്ടി സീല്‍ ചെയ്യുകയുമാണെന്ന് വ്യാപാരികള്‍ പറയുന്നു. കുത്തക കമ്പനികളുടേയും ഭക്ഷ്യ വസ്തുക്കളും ബേക്കറി ഉല്‍പ്പന്നങ്ങളും മുഴുവന്‍ പ്ലാസ്റ്റിക് പാക്കറ്റുകളിലാണ് കടകളില്‍ എത്തുന്നത്. ഇത്തരം കവറുകള്‍ക്ക് യാതൊരു വിലക്കും ഏര്‍പ്പെടുത്താത്തത് എന്തുകൊണ്ടാണെന്ന് വ്യാപാരികള്‍ ചോദിക്കുന്നു.
എല്ലാ പ്ലാസ്റ്റിക് മാലിന്യങ്ങളും നിര്‍മ്മാര്‍ജ്ജനം ചെയ്യേണ്ടതാണെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും എന്നാല്‍ ചെറുകിട കച്ചവടക്കാരുള്പ്പെടെയുളളവരെ ഇതിന്റെ പേരില്‍ പീഡിപ്പിച്ച വഴിയാധാരമാക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്ന നിലപാടിലുമാണ് വ്യാപാരികള്‍. പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജനം ഘട്ടംഘടമായി മാത്രമേ നടപ്പിലാക്കാന്‍ സാധിക്കൂവെന്നും പാക്കിംഗിന് ആവശ്യമായ മറ്റ് വസ്തുക്കള്‍ കണ്ടെത്തിയ ശേഷം മാത്രമേ നിരോധനം നടപ്പിലാക്കാവൂയെന്നുമാണ് വ്യാപാരികള്‍ ആവശ്യപ്പെടുന്നത്. ശുചിത്വകേരളം പദ്ധതിയുടെ ചുവടു പിടിച്ച് നടത്തുന്ന നടപടിയില്‍നിന്നും അധികൃതര്‍ പിന്മാറണമെന്നും പ്ലാസ്റ്റിക് ഉപയോഗം പൂര്‍ണ്ണമായും ഇല്ലാതാക്കുന്നതിന് മതിയായ സാവകാശം നല്‍കണമെന്നുമാണ് വ്യാപാരികളുടെ ആവശ്യം. പ്ലാസ്റ്റിക് ഒഴിവാക്കാന്‍ ആദ്യം ജനങ്ങളെ ബോധവല്‍ക്കരിക്കുകയാണ് വേണ്ടതെന്നും വ്യാപാരികള്‍ പറയുന്നു. ജില്ലാ ഭരണകൂടത്തിന് നിരോധനം ഏര്‍പ്പെടുത്താനുളള അധികാരമില്ലെന്നും ഒരു വിഭാഗം വ്യാപാരികള്‍ പറയുന്നു.
അതേസമയം സാമൂഹ്യ പ്രസ്നമായി മാറിയ പ്ലാസ്റ്റിക് ഉപയോഗം അനുവദിക്കില്ലെന്നും സമൂഹ്യനന്മയ്ക്കായി നടപ്പിലാക്കുന്ന ഏതൊരു നടപടിയും നടപ്പിലാക്കുമ്പോള്‍ ഒരു വിഭാഗത്തിന് ചെറിയ കഷ്ട നഷ്ടങ്ങള്‍ സ്വാഭാവികമാണെന്നും അതിനാല്‍ ജില്ലാ ഭരണകൂടം നടപടികളുമായി മുന്നോട്ടു പോകുമെന്നുമാണ് ജില്ലാ കലക്ടര്‍ വ്യക്തമാക്കി.
പരാതിക്ക് വിധേയനായ വകുപ്പ് മേധാവിയ്ക്കെതിരെ നടപടിയില്ല : വാര്‍ത്ത ചോര്‍ത്തിയതായ
പ്രതികരിക്കാൻ ഇവിടെ എഴുതുക: