ചെമ്പേരി: എരുവേശി ഗ്രാമ പഞ്ചായത്ത് പരിധിയിലെ എസ്സി, എസ്ടി വിഭാഗങ്ങളിലെ വിദ്യാത്ഥികള്‍ക്ക് സൗജന്യമായി സൈക്കിളുകള്‍ വിതരണം ചെയ്തു. പഞ്ചായത്ത് ഓഫീസ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് ഐസക്ക് സൈക്കിള്‍ വിതരണം ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍ പേഴ്സണ്‍ ടി.ടി.സ്വപ്ന അധ്യക്ഷത വഹിച്ചു. ഏഴ്, എട്ട്, ഒന്‍പത് ക്ലാസുകളില്‍ പഠിക്കുന്ന 55 വിദ്യാത്ഥികളാണ് സൈക്കിളുകള്‍ ഏറ്റുവാങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: