പാരിപ്പള്ളി: പുതുവര്‍ഷാരംഭത്തില്‍ പാരിപ്പള്ളി പൊലീസ് ജീപ്പിന്റെ ചില്ലുകള്‍ അക്രമികള്‍ എറിഞ്ഞുതകര്‍ത്തു. പുതുവര്‍ഷ ആഘോഷങ്ങളുമായി ബന്ധപ്പെട്ടുള്ള പതിവ് പട്രോളിങിനിടെയാണ് കുളമടയില്‍ വച്ച് വെളുപ്പിന് അഡീഷണല്‍ എസ്ഐ ഗിരീഷിന്റെ നേതൃത്വത്തിലുള്ള സംഘം സഞ്ചരിച്ച ജീപ്പിന്റെ ചില്ല് എറിഞ്ഞ് തകര്‍ത്തത്. ഇതുമായി ബന്ധപ്പെട്ട് രണ്ട് പേര് പൊലീസിന്റെ പിടിയിലായി കുളമട സഞ്ചിത്ത്ഭവനില് സച്ചിന്, കുളമട കൃഷ്ണമന്ദിരത്തില്‍ സോണി എന്നിവരാണ് അറസ്റ്റിലായത് കുളമട സുനില്‍ ഒളിവിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: