ന്യൂദല്‍ഹി: ജമ്മു കശ്മീരില്‍ അതിര്‍ത്തി ലംഘിച്ച് നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരനെ സൈന്യം വധിച്ചു. മുപ്പതുവയസ്സ് തോന്നിക്കുന്ന ഭീകരനെയാണ് ഏറ്റുമുട്ടലില്‍ സൈന്യം വധിച്ചത്.
മറ്റൊരു സംഭവത്തില്‍ അതിര്‍ത്തിക്കപ്പുറത്ത് നിന്ന് മോര്‍ട്ടാര്‍ ഷെല്ലുകള്‍ തൊടുക്കുന്ന രണ്ട് ലോഞ്ച് പാഡുകളും പാക് സൈന്യത്തിന്റെ മൂന്നു പോസ്റ്റുകളും ഇന്ത്യന്‍ സേന തകര്‍ത്തു. ബുധനാഴ്ച അര്‍ണിയ സെക്ടറിലെ നികോവല്‍ ബോര്‍ഡര്‍ ഔട്ട്പോസ്റ്റില്‍ പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്.
നുഴഞ്ഞുകയറ്റം സുരക്ഷാ സൈനികരുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു. ഇവര്‍ ഭീകരരാണെന്നു ബോധ്യപ്പെട്ടതോടെ ഇന്ത്യന്‍ സൈന്യം വെടിവയ്‌പ്പ് ആരംഭിച്ചതായി ബി.എസ്.എഫ് ഐ.ജി റാം അവ്തര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: