ബെംഗളൂരു: സര്‍ക്കാര്‍ സബ്സിഡികള്‍ക്കും ആനുകൂല്യങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കാന്‍ കര്‍ണാടക മന്ത്രിസഭായോഗം തീരുമാനിച്ചു. പാര്‍ലമെന്റ് അംഗീകരിച്ച നിയമം സംസ്ഥാനത്ത് നടപ്പാക്കുവാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് നിയമ പാര്‍ലമെന്ററി കാര്യമന്ത്രി ടി.ബി. ജയചന്ദ്രന് പറഞ്ഞു.
2016ല്‍ പാര്‍ലമെന്റ് പാസ്സാക്കിയ ബില്ലിനെ കോണ്‍ഗ്രസും പ്രതിപക്ഷ കക്ഷികളും എതിര്‍ത്തിരുന്നു. എന്നാല്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരാണ് ഇപ്പോള്‍ ആധാര്‍ നിര്‍ബന്ധമാക്കുന്നത്.
ഫെബ്രുവരി രണ്ടുമുതല്‍ ഒന്പതുവരെ സംസ്ഥാന സര്‍ക്കാര്‍ സഭയുടെ സംയുക്തയോഗം വിളിച്ചുചേര്‍ക്കുമെന്ന് മന്ത്രി പറഞ്ഞു. കര്‍ണാടക ഗവര്‍ണര്‍ വജുഭായ് വാല സമ്മേളനത്തെ അഭിസംബോധന ചെയ്യും. ബജറ്റ് സമ്മേളനം 16മുതല്‍ 18വരെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: