അരൂര്‍: ദേശീയപാതയോരം കൈയേറി നിര്‍മാണ പ്രവര്‍ത്തനം നടത്തിയത് ചോദ്യം ചെയ്ത സ്വകാര്യ ബസ് ജീവനക്കാരെ പെട്രോള്‍ പമ്പ് ഉടമയുടെ മകനും ക്വട്ടേഷന്‍ സംഘങ്ങളും ചേര്‍ന്ന് ആക്രമിച്ചു.
എരമല്ലൂര്‍ കലൂര്‍ റൂട്ടിലോടുന്ന പ്രതീക്ഷ ബസ് ജീവനക്കാരെയാണ് കണ്ണുകുളങ്ങര ഐഒസി പമ്പ് ഉടമയുടെ മകന് ഹാരിസിന്റെ നേതൃത്വത്തില്‍ ആക്രമിച്ചത്. വടിവാളും മറ്റ് മാരകായുധങ്ങളും ഉപയോഗിച്ചായിരുന്നു ആക്രമണം. ബസ് ഡ്രൈവര്‍ എഴുപുന്ന പഞ്ചായത്ത് 11-ാം വാര്‍ഡ് എരമല്ലൂര്‍ അനിനിലയത്തില് അനില്‍ കുമാര്‍ (30), ജീവനക്കാരന് അരൂര്‍ പെരുപറമ്പില്‍ ശ്രീകാന്ത് (25) എന്നിവര്‍ക്ക് വെട്ടേറ്റു.
തലയ്ക്കും കൈയ്ക്കും കാലിനും വെട്ടേറ്റ അനില്‍കുമാര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കൈത്തണ്ടയുടെ ഞരമ്പ് മുറിഞ്ഞിട്ടുണ്ട്. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
കൈയ്ക്കും കാലിനും വെട്ടേറ്റ ശ്രീകാന്തിനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അരൂര്‍ പോലീസ് സ്ഥലത്തെത്തി. കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിഐ കെ. സജീവനാണ് അന്വേഷണ ചുമതല. ഹാരിസും ക്വട്ടേഷന്‍ സംഘങ്ങളും ഒളിവിലാണെന്ന് അദ്ദേഹം പറഞ്ഞു.
സംഭവത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.പമ്പ് ഗുണ്ടാസംഘങ്ങളുടെ താവളമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. ബസ് ജീവനക്കാര്‍ക്കെതിരെയുള്ള ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇന്ന് ചേര്‍ത്തല -എറണാകുളം റൂട്ടിലോടുന്ന സ്വകാര്യ ബസുകള്‍ പണിമുടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: