തലശ്ശേരി: ദേശീയ പാതയില്‍ മുഴപ്പിലങ്ങാട് ടോള്‍ ബൂത്തിനടുത്ത് തീപിടിച്ചു കത്തിയമര്‍ന്ന ലോറിയിലെ െ്രെഡവറെ സംഭവം കഴിഞ്ഞ് ഒരു ദിവസം പിന്നിട്ടിട്ടും കണ്ടെത്താനായില്ല. കണ്ടെയ്നര്‍ ലോറിയുടെ ഉടമസ്ഥരും ഇതേവരെ എത്തിയിട്ടില്ലെന്ന് എടക്കാട് പോലീസ് പറഞ്ഞു. പ്രമുഖ കമ്പനിയായ ഏഷ്യന്‍ പെയിന്റ്സിന്റെ ഉടമസ്ഥതയിലുള്ളതാണ് കണ്ടെയ്ന റെന്ന് സൂചനയുണ്ട്. എന്നാല്‍ സ്ഥിരീകരണമില്ല.
മംഗലാപുരത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന മഹാരാഷ്ട്ര രജിസ്ട്രേഷനുള്ള എംഎച്ച് 09 ബിസി 9648 നാഷണല്‍ പെര്‍മിറ്റ് ലോറിയാണ് ചൊവ്വാഴ്ച വൈകിട്ട് ഓട്ടത്തിനിടയില്‍ കത്തിനശിച്ചത്. ലോറിയില്‍ സൂക്ഷിച്ച ടിന്നര്‍ ഉള്‍പെടെയുള്ള സിമന്റ് കെമിക്കല്‍സാണ് കത്തിനശിച്ചത്. എളുപ്പത്തില്‍ തീപിടിക്കുന്ന രാസവസ്തുവാണ് ടിന്നര്‍. ഇത് നിറച്ചു സൂക്ഷിച്ച വീപ്പയില്‍ ചോര്‍ച്ചയുണ്ടായതാണ് തീ പിടിക്കാനിടയാക്കിയതെന്ന് സൂചനയുണ്ട്. രണ്ട് മണിക്കൂറോളം ആളിപടര്‍ന്ന തീയില്‍ ലോറിയുടെ പ്ലാറ്റ്ഫോറവും കാബിനുമടക്കം പൂര്‍ണ്ണമായും കത്തിയമര്‍ന്നിരുന്നു. നഷ്ടം എത്രയെന്ന് ഇതുവരെ തിട്ടപ്പെടുത്തിയിട്ടില്ല. െ്രെഡവറുടെ മൊഴി രേഖപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലാത്തതിനാല്‍ സംഭവം സംബന്ധിച്ച് ഇതുവരെയും കേസെടുത്തിട്ടില്ലെന്നാണ് എടക്കാട് പോലീസില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: