കണ്ണൂര്‍: കണ്ണൂര്‍ പോളിയില്‍ മെക്കാനിക്കല്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ എബിവിപി പ്രവര്‍ത്തകനെ സിപിഎം-എസ്എഫ്ഐ സംഘം മര്‍ദ്ദിച്ചു. മള്ളായി വീട്ടില്‍ അഖില്‍ സുരേന്ദ്ര(19) നെയാണ് എസ്എഫ്ഐ-സിപിഎം പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ചത്. പോളിയിലെ എസ്എഫ്ഐ പ്രവര്ത്തകന് സംഗീത് ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞ് ക്ലാസ്സില്‍ നിന്നും കൂട്ടിക്കൊണ്ട് പോയി ഹോസ്റ്റല്‍ പരിസരത്തെത്തിക്കുകയും അവിടെ കാത്ത് നിന്നിരുന്ന അശ്വിന് അശോക്, നിധിന് രമേശ് തുടങ്ങി ആറംഗ സംഘം ഇരുമ്പ് വടിയും ഇരുമ്പുദണ്ഡുമൊക്കെയായി തലക്കും ശരീരമാസകലവും ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനമേറ്റ് വീണ അഖിലിനെ സഹപാഠികള്‍ ചേര്‍ന്ന് കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയതിന് ശേഷം തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: