കൊല്ലം: പരവൂരില്‍ യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കലയ്ക്കോട് ഒലിപ്പുറത്തുവീട്ടില് സോമന്-ലക്ഷ്മി ദമ്പതികളുടെ മകന് മനു (29) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമായിരുന്ന മനുവിന്റെ വിവാഹ നിശ്ചയം.
കഴിഞ്ഞ രാത്രിയില്‍ ഒല്ലാല്‍ റെയില്‍വേ ഗേറ്റിന് സമീപം പാളത്തിലാണ് മൃതദേഹം കാണപ്പെട്ടത്. പരവൂര്‍ പോലീസ് കേസെടുത്തു. മൃതദേഹം കൊല്ലം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: