കോട്ടയം: ജില്ലയില്‍ പോലീസിനെ ഉപയോഗിച്ചുള്ള സെല്‍ഭരണം സിപിഎം അവസാനിപ്പിക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരി ആവശ്യപ്പെട്ടു.പോലീസിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അയച്ച തുറന്ന കത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ലയില്‍നിരവധിസംഘര്‍ഷങ്ങള്‍ ഉണ്ടായി.കോട്ടയം, കുമരകം,പാലാ,പുതുപ്പള്ളി,ചങ്ങനാശ്ശേരി,ഏറ്റുമാനൂര്‍ എന്നി സ്ഥലങ്ങളില്‍ സംഘര്‍ഷത്തിന് ശ്രമിക്കുകയാണ്.സംഘര്‍ഷത്തിന്റെ മറവില്‍ കൊലപാതകശ്രമം, വീടുകള്‍ തകര്‍ക്കല്‍, വാഹനങ്ങള്‍ നശിപ്പിക്കല്‍ എന്നിവയാണ് നടക്കുന്നത്. നിരവധി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു. എന്നാല്‍ ഏതെങ്കിലും കേസില്‍ ഒരു സിപിഎം പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്യുകയോ, റിമാന്‍ഡ് ചെയ്യുകയോ ചെയ്യതിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നത് നന്നായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വീട് കയറി ആക്രമിച്ചാല്‍ ഇരയാകുന്നവന്‍ പ്രതിയാകുന്ന അവസ്ഥയാണ് ജില്ലയിലുള്ളത്. എന്നിട്ട് യാതൊരു നാണവുമില്ലാതെ ആര്‍എസ്എസിനെ കുറ്റപ്പെടുത്തും. ചങ്ങനാശ്ശേരി എ.എസ്.ഐ ഏലിയാസ് മരിച്ചപ്പോള്‍ അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി പ്രതികളെ പ്രഖ്യാപിക്കുകയും പോലീസിനെ ഉപയോഗിച്ച് നിരപരാധികളായ ആര്‍എസ്എസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയും ക്രൂരമായി മര്‍ദ്ദനത്തിന് ഇരയാക്കുകയും ചെയ്തു.എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം നിരപരാധികളായ പ്രവര്‍ത്തകരെ കോടതി വെറുതെ വിട്ടു. ഇങ്ങനെ ആടിനെ പട്ടിയാക്കുന്ന ഈ പരിപാടി അധികകാലം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയില്ലെന്നും ഹരി കത്തില്‍ പറഞ്ഞു.
















