പാലക്കാട്: നാലുവര്‍ഷം മുന്‍പ് പൊളിച്ചുമാറ്റിയ കെഎസ്ആര്‍ടിസി ബസ്സ്റ്റാന്റ് പുതുക്കിപ്പണിയുന്നതില്‍ അധികൃതര്‍ കാണിക്കുന്ന അലംഭാവത്തിനെതിരെ യുവമോര്‍ച്ച ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധസായാഹ്നം നടത്തി.
ബിജെപി മധ്യമേഖല ജനറല്‍ സെക്രട്ടറി പി.വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. ഒരുവര്‍ഷത്തിനകം പുതിയ ബസ്സ്റ്റാന്റ് നിര്‍മ്മിക്കുമെന്ന് വാഗ്ദാനം നല്കിയ പാലക്കാട് എംഎല്‍എക്ക് മെഡിക്കല്കോളേജുപോലെ അഴിമതിക്ക് സാധ്യതയുള്ള വികസന പ്രവര്‍ത്തനങ്ങളിലാണ് താത്പര്യമെന്ന് അദ്ധേഹം പറഞ്ഞു.
കെഎസ്ആര്‍ടിസിയുടെ ഇപ്പോഴത്തെ പോക്കുകണ്ടാല്‍ ഈ സര്‍ക്കാരിന്റെ കാലത്ത് ഇത് നടക്കുമെന്ന പ്രതീക്ഷയില്ല. എംഎല്‍എയും, സംസ്ഥാന ഭരണകൂടവും കാണിക്കുന്ന അവഗണനക്കെതിരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.
യുവമോര്‍ച്ച ജില്ല പ്രസിഡന്റ് ഇ.പി നന്ദകുമാര്‍ അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ സെക്രട്ടറി പി.രാജീവ്, യുവമോര്‍ച്ച ജില്ലാജനറല്‍ സെക്രട്ടറി എസ്.അരുണ്‍കുമാര്‍, മണ്ഡലം പ്രസിഡന്റ് അനീഷ് മുരുകന്, ഡി.ഗായത്രി, ആര്. പ്രശാന്ത്, പ്രതീഷ്, സുനികുമാര്‍, ദീപക, സ്റൈല്സണ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: