Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

രജനിയുടെ രംഗപ്രവേശം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2018, 02:45 am IST
in Vicharam

പ്രവചനങ്ങള്‍ക്ക് വഴങ്ങാത്ത തമിഴക രാഷ്‌ട്രീയത്തില്‍ സ്റ്റൈല്‍ മന്നന്റെ രംഗപ്രവേശം പുതിയൊരു വഴിത്തിരിവ് സൃഷ്ടിക്കാന്‍ പോന്നതാണ്. താന്‍ പുതിയ രാഷ്‌ട്രീയ പാര്‍ട്ടി രൂപീകരിക്കുകയാണെന്നും, അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ആകെയുള്ള 234 മണ്ഡലങ്ങളിലും മത്സരിക്കുമെന്നും രജനികാന്ത് പ്രഖ്യാപിച്ചിരിക്കുന്നു.

പാര്‍ട്ടിയില്‍ തന്റെ അണികളാവുകയല്ല, അഴിമതിക്കെതിരായ പോരാട്ടത്തിന്റെ സൈനികരാവുകയാണ് വേണ്ടതെന്ന രജനിയുടെ വാക്കുകള്‍ ദ്രാവിഡ രാഷ്‌ട്രീയ നേതാക്കളുടെ പതിവ് ശൈലിയില്‍നിന്ന് വ്യത്യസ്തമാണ്. രാജ്യം ഇപ്പോള്‍ തമിഴ്‌നാടിനെ പരിഹസിക്കുകയാണെന്നും, ജനാധിപത്യത്തിന്റെ പേരില്‍ രാഷ്‌ട്രീയക്കാര്‍ നമ്മുടെ നാടിനെ കൊള്ളയടിക്കുകയാണെന്നും രജനി പറയുമ്പോള്‍ പതിറ്റാണ്ടുകളായി തമിഴ്‌നാടിനെ ഗ്രസിച്ചിരിക്കുന്ന അഴിമതി രാഷ്‌ട്രീയത്തിലേക്കാണ് കൃത്യമായി വിരല്‍ചൂണ്ടുന്നത്. നാടിനെ ഈ അപമാനഭാരത്തില്‍നിന്ന് കരകയറ്റണമെങ്കില്‍ അഴിമതിക്കെതിരായ പോരാട്ടങ്ങളിലൂടെ എല്ലാം മാറ്റിമറിക്കണമെന്ന ദൃഢനിശ്ചയം സ്ഫുരിക്കുന്ന വാക്കുകള്‍ തമിഴ് മക്കള്‍ക്ക് ലഭിച്ച യഥാര്‍ത്ഥ പുതുവത്സര സമ്മാനമാണ്.

മൂന്നുപതിറ്റാണ്ടുകാലത്തെ ആരാധകരുടെ കാത്തിരിപ്പിനൊടുവിലാണ് ‘പടയപ്പ’യുടെ പടപ്പുറപ്പാട്. തനിക്കൊരു രാഷ്‌ട്രീയ മനസ്സുണ്ടെന്ന് 1996-ല്‍ തന്നെ താരം വ്യക്തമാക്കിയതാണ്. ജയലളിതയെ വീണ്ടും മുഖ്യമന്ത്രിയാക്കിയാല്‍ ദൈവം വിചാരിച്ചാലും തമിഴ്‌നാടിനെ രക്ഷപ്പെടുത്താനാവില്ലെന്ന്, ഒരു വിദേശയാത്ര കഴിഞ്ഞുവന്ന് വിമാനത്താവളത്തില്‍വച്ച് രജനി അഭിപ്രായപ്പെട്ടത്, അതിനുശേഷമുള്ള തമിഴക രാഷ്‌ട്രീയത്തിന്റെ ഗതിവിഗതികള്‍ നോക്കുമ്പോള്‍ ഒരു പ്രവചനം തന്നെയായിരുന്നുവെന്ന് സമ്മതിക്കേണ്ടിവരും.

ജയലളിതയുടെ നിര്യാണത്തെത്തുടര്‍ന്ന് ഒഴിവുവന്ന ആര്‍.കെ. നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ അരങ്ങേറിയ അശ്ലീലരാഷ്‌ട്രീയം ഇതിന് അടിവരയിടുന്നു. ജയയുടെ പിന്‍ഗാമിയായി സ്വയം അവതരിച്ച ടി.ടി.വി. ദിനകരന്റെ വിജയം ചെറിയ ഒരു ഇടവേളയ്‌ക്കുശേഷം അധികാരം വീണ്ടും ‘മന്നാര്‍ഗുഡി മാഫിയ’യുടെ കൈകളിലേക്ക് തിരിച്ചുപോവുകയാണെന്ന പ്രതീതി സൃഷ്ടിച്ചു. എഐഎഡിഎംകെ നേതാക്കളാണെങ്കില്‍ അധികാരം ഉപയോഗിച്ച് തമ്മിലടിക്കുകയാണ്. അങ്ങനെ നോക്കുമ്പോള്‍ ഏറ്റവും ഉചിതമായ സമയത്താണ് ‘ബാഷ’യുടെ വരവ്.

താരരാജാവായ രജനിയുടെ രാഷ്‌ട്രീയ പ്രവേശത്തില്‍ പുതുമയുണ്ടെന്ന് പറയാനാവില്ല. തമിഴ് രാഷ്‌ട്രീയം ഉള്ളംകയ്യിലിട്ട് അമ്മാനമാടിയ എംജിആറും കരുണാനിധിയും ജയലളിതയുമൊക്കെ സിനിമയുടെ ഉപോല്‍പ്പന്നങ്ങളാണ്. എംജിആറിനെയും ജയയേയും പോലെ രജനിയും തമിഴ് വംശജനല്ല എന്ന പ്രത്യേകതയുമുണ്ട്. മഠാഠിയായ ശിവാജിറാവു ഗെയ്‌ക്‌വാദാണ് ആരാധകരുടെ സ്റ്റൈല്‍ മന്നനായി മാറിയത്. എളിയ ചുറ്റുപാടുകളില്‍നിന്ന് സ്വപരിശ്രമത്തിലൂടെ ഉയര്‍ന്നുവന്ന രജനി സിനിമയ്‌ക്കുപുറത്ത് യാഥാര്‍ത്ഥ്യബോധമുള്ള വ്യക്തിയാണ്. ഇത്തരമൊരു നേതാവിനെയാണ് ഇന്ന് തമിഴ്‌നാടിന് ആവശ്യം. എണ്ണിയാലൊടുങ്ങാത്ത രാഷ്‌ട്രീയപ്പാര്‍ട്ടികള്‍ അധികാരത്തിനുവേണ്ടി തിക്കിത്തിരക്കുന്ന ഈ നാടിനെ ബാധിച്ചിട്ടുള്ള രോഗങ്ങള്‍ ലേപനചികിത്സകൊണ്ട് മാറ്റാവുന്നതല്ല.

ഹിന്ദിയോടുള്ള വിരോധം മൂത്ത് നവോദയ വിദ്യാലയങ്ങള്‍ക്കുപോലും തമിഴ്‌നാട്ടില്‍ വിലക്കാണ്. പ്രാദേശിക വാദത്തെ മതമെന്നപോലെ ഉയര്‍ത്തിപ്പിടിച്ച് ദേശീയ മുഖ്യധാരയോട് കലഹിക്കുന്ന രീതിക്ക് മാറ്റം വരേണ്ടിയിരിക്കുന്നു. പൗരാണികമായൊരു സംസ്‌കൃതിയുടെ കേദാരമായിരുന്ന നാട് ഭാഷയുടെയും ജാതികളുടെയും സങ്കുചിത വൃത്തത്തില്‍നിന്ന് പുറത്തുകടക്കണം. അതിന് അടിസ്ഥാനപരവും മൗലികവുമായ ജനമുന്നേറ്റം സംഭവിക്കണം. രജനിയിലൂടെ അതിന് കഴിയുമെന്ന് പ്രത്യാശിക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗുരുവായൂരപ്പന് നിവേദിക്കാന്‍ കദളിക്കുലയുമായി ഗുരുവായൂര്‍ ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണന്‍ (വലത്ത്)
Kerala

ബിജെപിയുടെ ഗോപാലകൃഷ്ണന്‍ പറഞ്ഞാല്‍ മാത്രം വര്‍ഗ്ഗീയത, വനിതാ ലീഗ് നേതാവ് പച്ചയ്‌ക്ക് വര്‍ഗ്ഗീയത പറഞ്ഞാല്‍ അത് മതേതരമോ?

പരാജയം മണത്ത് ടിഎന്‍ പ്രതാപന്‍ (വലത്ത്) വാടാനപ്പള്ളിയില്‍ ടി.എന്‍ പ്രതാപനെതിരെ മുദ്രാവാക്യം മുഴക്കുന്ന ബിജെപി പ്രവര്‍ത്തകര്‍ (ഇടത്ത്)
Kerala

ടി.എന്‍.പ്രതാപന്‍ വിയര്‍ക്കുന്നു;മണലൂരിലെയും വാടാനപ്പള്ളിയിലെയും കിറ്റാരോപണം പൊളിഞ്ഞു; സത്യം പുറത്തുകൊണ്ടുവന്ന് സിസിടിവി

India

പാകിസ്താന്റെ മധ്യസ്ഥത ഇവിടെ വേണ്ടെന്ന് ഇറാൻ; ഇന്ത്യയ്‌ക്ക് വലിയ പങ്കുവഹിക്കാനാകുമെന്നും ഇറാൻ പ്രതിനിധി അബ്ദുൾ മജിദ് ഹക്കീം ഇലാഹി

Spiritual

വാസ്തു ദോഷം അകറ്റാൻ എളുപ്പവഴികൾ!

Food

പുറമെ പഴുത്താലും അകത്ത് വിഷം! രാസവസ്തുക്കൾ ചേർത്ത മാമ്പഴം തിരിച്ചറിയാൻ ഇതാ വഴികൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എന്റെ അമ്മ ലൗജിഹാദിന്റെ ഇര : വിവാഹം കഴിച്ചത് രണ്ട് ഭാര്യമാരുള്ളയാളെ : ഒടുവിൽ ജീവിക്കാൻ വേണ്ടി ഭിക്ഷ യാചിക്കേണ്ടി വന്നു : നടി നേഹാഖാൻ

വെറുതെ കളയല്ലേ , ചക്കയ്‌ക്ക് വൻ ഡിമാൻഡ് : കിലോയ്‌ക്ക് 2500 രൂപ വരെ

യൂറോപ്പില്‍ പെട്രോള്‍ വില 34 ശതമാനം കൂടി, ആഫ്രിക്കയിലും 50 ശതമാനം കൂടി, വില കൂട്ടാതെ ഇന്ത്യ; ഈ മനുഷ്യന്റെ ശ്രമങ്ങളോട് നന്ദി പറയൂ

വിവാഹമോചിതയായ മകളെ താളമേളങ്ങളോടെ സ്വീകരിച്ച് കുടുംബം ; എന്ത് സംഭവിച്ചാലും എന്റെ മകളോടൊപ്പം ഞാൻ ഉണ്ടാകുമെന്ന് പിതാവ്

കിറ്റ് വിതരണം ചെയ്‌തെന്ന ആരോപണത്തില്‍ കഴമ്പില്ല: സുരേഷ് ഗോപി

ധുരന്ധര്‍ സിനിമയ്ക്ക് പശ്ചാത്തലസംവിധാനം ഒരുക്കാന്‍ മലയാളി പയ്യന്‍ സ്റ്റീവ് തോമസ് കോട്ടൂരും

ധുരന്ധര്‍ സിനിമയില്‍ പശ്ചാത്തലസംഗീതം ചെയ്യാന്‍ മലയാളി പയ്യനും, മലയാളം മ്യൂസിക് ബാന്‍റ് മസാല കോഫിയിലെ കീബോര്‍ഡിസ്റ്റിന് ഇത് സ്വപ്നം പോലെ

സി പി എമ്മിന് വഴിവിട്ട ബന്ധമുളള 14 പേരുടെ പട്ടിക പുറത്തുവിടും: ഭീഷണിയുമായി പി കെ ശശി

വര്‍ക്കല പാപനാശം ക്ലിഫില്‍ സെല്‍ഫി എടുക്കവെ യുവാവ് 60 അടി താഴ്ചയിലേക്ക് വീണു

മമതയുടെ കൗണ്ട്ഡൗൺ തുടങ്ങി , നുഴഞ്ഞുകയറ്റക്കാരെ വച്ചുവാഴിപ്പിക്കാൻ ഇനി അവരെ അനുവദിക്കില്ല ; തൃണമൂലിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

സംഘര്‍ഷങ്ങളുണ്ടായാല്‍ ഉടന്‍ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബ്ലൗസ് വലിച്ചുകീറണം-ഇടുക്കി ഡിസിസി പ്രസിഡന്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.