കോട്ടയം: പുതുവര്‍ഷത്തലേന്ന്് പോലീസിന് പിടിപ്പതു പണി.നഗരങ്ങള്‍ കേന്ദ്രീകരിച്ചു രാത്രിയില്‍ പോലീസ് വ്യാപക പരിശോധനയാണ് നടത്തിയത്്.3101 വാഹനങ്ങളാണ് പരിശോധനക്ക്് വിധേയമാക്കിയത്. മദ്യപിച്ചു വാഹനം ഓടിച്ചതിനു 193 ഉം അശ്രദ്ധമായി വാഹനം ഓടിച്ചതിനു 50-ഉം ഇടതു വശത്തു കൂടി ഓവര്‍ടേക്ക് ചെയ്തതിനു 88-ഉം പേര്‍ക്കെതിരെ കേസെടുത്തു. അനധികൃത പാര്‍ക്കിങ്ങിനു 161 ഉംഅമിത വേഗതക്കു 150-ഉം യൂണിഫോം ധരിക്കാത്തതിനു 86-ഉം ഹെല്‍മറ്റ് ധരിക്കാത്തതിനു 213-ഉം സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനു 174-ഉം സൈഡ് മിറര്‍ ഇല്ലാത്തതിനു 42-ഉം മറ്റുള്ള ഗതാഗത കുറ്റകൃത്യങ്ങള്‍ക്കു 214 -ഉം പേര്‍ക്കെതിരെ കേസെടുത്തു
















