കോട്ടയം: ദേവസ്വം ബോര്‍ഡിലെ സാമ്പത്തിക സംവരണത്തിനെതിരെ പട്ടികജാതി, പട്ടികവര്‍ഗ്ഗ സംയുക്ത സമിതിയുടെ ആഭിമുഖ്യത്തില്‍ സംവരണ സദസ്സും രക്തപ്രതിജ്ഞയും നടത്തി. കോട്ടയം ഗാന്ധി സ്വകയറില്‍ നടന്ന പരിപാടി സംസ്ഥാന പ്രസിഡന്റ് എന്‍.കെ.നീലകണ്ഠന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.എന്‍.വി.ശശിധരന്‍ മുഖ്യപ്രഭാഷണം നടത്തി. എസ്.രാജപ്പന്‍ രക്തപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ പ്രസിഡന്റ് പി.വി.പ്രസന്നന്‍ അദ്ധ്യക്ഷനായി.വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സി.കെ.പ്രഭാകരന്‍, ഡി.ശുലഭന്‍, പി.അനില്‍കുമാര്‍, സി.ജെ.ബാബു, വി. എന്‍. സോമന്‍, ശ്രീനിവാസ ബാബു, ശ്യാമള കേശവന്‍,എം .സി.തങ്കപ്പന്‍, സജിതാ മംഗലം, പിഎന്‍.ഗോപി, വിസി തങ്കപ്പന്‍, ടി.കെ.ശിവശങ്കരന്‍ എന്നിവര്‍ പ്രസംഗിച്ചു.
















