ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും നിരോധിത സംഘടനയായ ജമാഅതുദ്ദഅ്വയുടെ തലവനുമായ ഹാഫിസ് സയീദിന്റെ ആസ്തികള്‍ കണ്ടുകെട്ടാൻ പാക്ക് സർക്കാർ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. പ്രാദേശിക ഭരണകൂടങ്ങളോട് ആസ്തികള്‍ ഏറ്റെടുക്കാന്‍ ഡിസംബര്‍ 19ന് രഹസ്യ നിര്‍ദേശം നല്‍കിയതായി റോയിട്ടേഴ്സാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഹാഫിസ് സയീദിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടേയും സാമ്പത്തിക ഇടപാടുകളുടേയും നിയന്ത്രണം ഏറ്റെടുക്കാനാണ് സര്‍ക്കാര്‍ നീക്കം നടത്തുന്നത്. ഭീകരര്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നത് തടഞ്ഞില്ലെങ്കില്‍ അന്താരാഷ്‌ട്ര തലത്തില്‍ ശക്തമായ നടപടികള്‍ നേരിടേണ്ടി വരുമെന്ന് മുന്നില്‍ കണ്ടാണ് പാക്കിസ്ഥാന്റെ ഈ നീക്കമെന്നാണ് വിലയിരുത്തൽ.
















