Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കളങ്ങളിൽ നല്ലകാലം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2017, 02:45 am IST
in Sports

അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍

കഴിഞ്ഞ ഒക്ടോബറിലാണ് അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പ് ഇന്ത്യയില്‍ അരങ്ങേറിയത്. കൊച്ചി ഉള്‍പ്പെടെ ആറ് നഗരങ്ങളിലായി നടന്ന ടൂര്‍ണമെന്റില്‍ 24 രാജ്യങ്ങള്‍ പങ്കെടുത്തു. ആതിഥേയരെന്ന നിലയില്‍ ഇന്ത്യയും ലോകകപ്പില്‍ പന്തു തട്ടി ചരിത്രം കുറിച്ചു. ഗ്രൂപ്പ് ഘട്ടം കടക്കാന്‍ ഇന്ത്യന്‍ യുവനിരക്ക് കഴിഞ്ഞില്ലെങ്കിലും കരുത്തരായ എതിരാളികള്‍ക്കെതിരെ മികച്ച കളി പുറത്തെടുത്ത് ആരാധകരുടെ മനം കവരാന്‍ ടീമിന് കഴിഞ്ഞു. ഒരു ഗോളും ഇന്ത്യ നേടി. മണിപ്പൂരുകാരന്‍ ജീക്‌സണ്‍ സിങാണ് ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ ഗോളിനുടമ. മലയാളി താരം കെ.പി. രാഹുലും ലോകകപ്പില്‍ കളിച്ചു.

ചരിത്രത്തിലാദ്യമായി ഇംഗ്ലണ്ട് ലോകകപ്പില്‍ മുത്തമിടുകയും ചെയ്തു. കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ സ്‌പെയിനിനെ 5-2ന് തകര്‍ത്തായിരുന്നു ഇംഗ്ലണ്ടിന്റെ കിരീടധാരണം. ഇംഗ്ലീഷ് ടീമംഗങ്ങളായ ഫില്‍ ഫോഡന്‍ മികച്ച താരമായി. എട്ട് ഗോളുകളുമായി ഇംഗ്ലണ്ടിന്റെ റിയാന്‍ ബ്രൂസ്റ്റര്‍ േടാപ് സ്‌കോറര്‍ക്കുള്ള പുരസ്‌കാരം കരസ്ഥമാക്കി.

എഎഫ്‌സി ഏഷ്യന്‍ കപ്പ് ഫുട്‌ബോളിന് ഇന്ത്യന്‍ സീനിയര്‍ ടീം യോഗ്യത നേടി. ചരിത്രത്തില്‍ നാലാം തവണയാണ് ഇന്ത്യ ഫൈനല്‍ റൗണ്ടിലെത്തുന്നത്.

ഏഷ്യന്‍ അത്‌ലറ്റിക്‌സില്‍ ഇന്ത്യന്‍ കുതിപ്പ്

ഭുവനേശ്വറില്‍ ജൂലൈ 6 മുതല്‍ 9 വരെയായിരുന്നു ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്. ഇന്ത്യ ഉള്‍പ്പെടെ 41 രാജ്യങ്ങളില്‍ നിന്നായി അറുനൂറോളം അത്‌ലറ്റുകള്‍ പങ്കെടുത്തു. ചരിത്രത്തിലാദ്യമായി ഇന്ത്യ ചൈനയുടെയും മറ്റും വെല്ലുവിളികള്‍ അതിജീവിച്ച് മെഡല്‍ വേട്ടയില്‍ ഒന്നാമതെത്തി. ഇന്ത്യ 12 സ്വര്‍ണ്ണവും അഞ്ചു വെള്ളിയും 12 വെങ്കലവുമടക്കം 29 മെഡലുകള്‍ നേടിയപ്പോള്‍ ചൈനക്ക് എട്ട് സ്വര്‍ണ്ണമടക്കം 20 മെഡലുകള്‍ നേടാനേ കഴിഞ്ഞുള്ളൂ.

ചാമ്പ്യന്‍ഷിപ്പിലെ വിജയികള്‍ക്ക് നേരിട്ട് ലോകചാമ്പ്യന്‍ഷിപ്പിലേക്ക് യോഗ്യതയുണ്ടായിട്ടും മൂന്നുപേെര മാത്രം സെലക്ഷന്‍ കമ്മറ്റി തഴഞ്ഞത് വിവാദങ്ങള്‍ക്ക് വഴിവെച്ചു. 1500 മീറ്ററിലെ സ്വര്‍ണ്ണ ജേത്രി മലയാളി താരം പി.യു. ചിത്ര, 3000 മീറ്ററില്‍ സ്റ്റീപ്പിള്‍ ചേസ് താരം ഉത്തര്‍പ്രദേശിന്റെ സുധാ സിങ്, പുരുഷന്മാരുടെ 1500 മീറ്ററിലെ സ്വര്‍ണ്ണ ജേതാവ് അജയ്‌കുമാര്‍ സിങ് എന്നിവരെയാണ് അര്‍ഹതയുണ്ടായിട്ടും മോസ്‌കോയില്‍ നടന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലേക്ക് അയക്കാതിരുന്നത്.

ഇന്ത്യയുടെ ഇതിഹാസ അത്‌ലറ്റുകളിലൊരാളും മലയാളിയും നിരീക്ഷകയുമായ ഒരാളുണ്ടായിട്ടും ചിത്രക്കും മറ്റും നേരിടേണ്ടിവന്ന ദുര്യോഗം ഏറെ അപ്രീതി ക്ഷണിച്ചുവരുത്തി. ഹൈക്കോടതിയില്‍ വരെ കേസ് എത്തി. തന്നെ തഴഞ്ഞവര്‍ക്ക് ഏഷ്യന്‍ ഇന്‍ഡോര്‍ അത്‌ലറ്റിക്‌സില്‍ സ്വര്‍ണ്ണം നേടി ചിത്ര മറുപടി നല്‍കുകയും ചെയ്തു.

ബാഡ്മിന്റണ്‍

ചൈനീസ് താരങ്ങളുടെ വെല്ലുവിളി മറികടന്ന് ഇന്ത്യന്‍ താരങ്ങളുടെ ആധിപത്യത്തിന് ബാഡ്മിന്റണ്‍ കോര്‍ട്ടുകള്‍ സാക്ഷ്യം വഹിച്ചു. ഏഴ് സൂപ്പര്‍ സീരീസ് കിരീടങ്ങള്‍ അടക്കം 13 കിരീടങ്ങള്‍ പോയവര്‍ഷം ഇന്ത്യയിലെത്തി. വനിതകളില്‍ പി.വി. സിന്ധുവും പുരുഷന്മാരില്‍ കെ. ശ്രീകാന്തുമാണ് നേട്ടങ്ങള്‍ ഏറെ കൊയ്തവര്‍. എച്ച്.എസ്. പ്രണോയ്, സായ് പ്രണീത് എന്നിവരും നേട്ടങ്ങളുണ്ടാക്കി.

ലോകചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടി ആദ്യ ഇന്ത്യന്‍ താരമായി മാറിയ സിന്ധു 2017-ല്‍ മൂന്ന് കിരീടങ്ങള്‍ നേടുകയും ചെയ്തു. സയ്യിദ് മോദി ഗ്രാന്‍ഡ് പ്രിക്‌സ് സ്വര്‍ണ്ണം, ഇന്ത്യന്‍ ഓപ്പണ്‍, കൊറിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് കിരീടങ്ങളാണ് സിന്ധു 2017-ല്‍ നേടിയത്. ഹോങ്കോങ്ങ് ഓപ്പണ്‍ സൂപ്പര്‍ സീരീസിലും ദുബായില്‍ നടന്ന സൂപ്പര്‍ സീരീസ് ഫൈനലിലും ലോക മൂന്നാം നമ്പറുകാരിയായി ഉയര്‍ന്ന സിന്ധു വെള്ളിയും നേടി.

പുരുഷ വിഭാഗത്തില്‍ നാല് കിരീടങ്ങളാണ് കെ. ശ്രീകാന്ത് നേടിയത്. ഫ്രഞ്ച് ഓപ്പണ്‍, ഡെന്മാര്‍ക്ക് ഓപ്പണ്‍, ഓസ്‌ട്രേലിയന്‍ ഓപ്പണ്‍, ഇന്തോനേഷ്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് എന്നിവയില്‍ കിരീടം നേടിയ ശ്രീകാന്ത് സിംഗപ്പൂര്‍ ഓപ്പണില്‍ മറ്റൊരു ഇന്ത്യന്‍ താരമായ സായി പ്രണീതിനോട് ഫൈനലില്‍ തോറ്റ് വെള്ളി മെഡലും നേടി. ഇതിന് പുറമെ സായി പ്രണീത് തായ്‌ലന്‍ഡ് ഓപ്പണ്‍ ഗ്രാന്‍ഡ് പ്രിക്‌സ് ഗോള്‍ഡും നേടി. സയ്യിദ് മോദി ഇന്റര്‍നാഷണലില്‍ വെള്ളിയും പ്രണീതിന് സ്വന്തം. യുഎസ് ഓപ്പണ്‍ ഗ്രാന്‍ഡ് പ്രിക്‌സ് ഗോള്‍ഡിലാണ് മലയാളി താരം എച്ച്.എസ്. പ്രണോയ് സ്വര്‍ണ്ണം നേടിയത്. സൈന നെഹ്‌വാള്‍ മലേഷ്യന്‍ മാസ്‌റ്റേഴ്‌സ് ഗ്രാന്‍ഡ് പ്രീയില്‍ സ്വര്‍ണ്ണം നേടിയപ്പോള്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലവും കരസ്ഥമാക്കി.

പുരുഷവിഭാഗത്തില്‍ നേട്ടമുണ്ടാക്കിയത് ഡെന്മാര്‍ക്കിന്റെ വിക്ടര്‍ അക്‌സെല്‍സനാണ്. ലോക ഒന്നാം നമ്പര്‍ താരമായതിനു പുറമേ ലോകചാമ്പ്യന്‍ഷിപ്പും സൂപ്പര്‍ സിരീസ് ഫൈനല്‍സും ഡാനിഷ് താരം നേടി. വനിതകളില്‍ നിലവിലെ ഒളിമ്പിക്‌സ് ജേത്രി സ്‌പെയിനിന്റെ കരോലിന മാരിന്‍ നിരാശപ്പെടുത്തിയപ്പോള്‍ തായ്‌വാന്റെ തായ് സു യിങ് മൂന്ന് സൂപ്പര്‍ സീരീസ് അടക്കം അഞ്ചു കിരീടങ്ങള്‍ നേടി ലോകറാങ്കിങ്ങില്‍ ഒന്നാം റാങ്കിലെത്തി.

ജപ്പാന്റെ അകാനെ യമഗൂച്ചിക്ക് സൂപ്പര്‍ സീരീസ് ഫൈനല്‍സ് അടക്കം നാലു കിരീടങ്ങളുണ്ട്. ലോക ചാമ്പ്യന്‍ഷിപ്പ് നേടി ജപ്പാന്റെ നൊസോമി ഒക്കുഹാര കരുത്തുകാട്ടി. ഫൈനലില്‍ സിന്ധുവിനെയാണ് ഒക്കുഹാര പരാജയപ്പെടുത്തിയത്. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസും ഒക്കുഹാര സ്വന്തമാക്കി.

ക്രിക്കറ്റ്

ക്രിക്കറ്റില്‍ ടീം ഇന്ത്യക്കു വിരാട് കോഹ്‌ലിക്കും വിജയ വര്‍ഷമായിരുന്നു 2017. അതേസമയം ബിസിസിഐക്ക് തിരിച്ചടികളുടെയും. ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാക്കിസ്ഥാനോട് തോറ്റതും വിന്‍ഡീസിനോട് ഒരു ട്വന്റി 20 മാത്രമുള്ള പരമ്പര തോറ്റതും ഓസ്‌ട്രേലിയയ്‌ക്കെതിരേ ട്വന്റി 20 പരമ്പര സമനിലയിലായതും ഒഴിച്ചാല്‍ 2017-ല്‍ കളിച്ച എല്ലാ പരമ്പരകളും ഇന്ത്യ നേടി. 2017 അവസാനിക്കുമ്പോള്‍ ടെസ്റ്റില്‍ ഒന്നാം റാങ്കിലും ഏകദിനത്തിലും ട്വന്റി-20യിലും രണ്ടാം റാങ്കിലുമാണ് ഇന്ത്യ.

കലണ്ടര്‍ വര്‍ഷത്തില്‍ എല്ലാ ഫോര്‍മാറ്റിലുമായി കളിച്ച 53 മത്സരങ്ങളില്‍ ഇന്ത്യ 37 വിജയങ്ങള്‍ സ്വന്തമാക്കി. 16 പരമ്പരകളില്‍ 14 എണ്ണം നേടി. ടെസ്റ്റില്‍ ബംഗ്ലാദേശ്, ഓസ്‌ട്രേലിയ, ശ്രീലങ്ക ടീമുകള്‍ക്കെതിരെ പരമ്പര നേടി. ശ്രീലങ്കയെ അവിടെ ചെന്നും ഇവിടെ വച്ചും തോല്‍പ്പിച്ചു.

ഏകദിനത്തില്‍ ഇംഗ്ലണ്ട്, വിന്‍ഡീസ്, ഓസ്‌ട്രേലിയ, ശ്രീലങ്ക, ന്യൂസിലന്‍ഡ്, ശ്രീലങ്ക എന്നിവര്‍ക്കെതിരെയായിരുന്നു ജയം. ട്വന്റി 20-യില്‍ ശ്രീലങ്ക, ന്യൂസീലന്‍ഡ്, ശ്രീലങ്ക എന്നിവരെ തോല്‍പ്പിച്ചപ്പോള്‍ വിന്‍ഡീസിനോട് തോല്‍വിയും ഓസ്‌ട്രേലിയയോട് സമനിലയും വഴങ്ങി. ടെസ്റ്റില്‍ തുടര്‍ച്ചയായി 9 പരമ്പര വിജയങ്ങളും ഏകദിനത്തില്‍ എട്ട് വിജയങ്ങളും നേടി മറ്റൊരു റെക്കോര്‍ഡും ടീം ഇന്ത്യ കുറിച്ചു.

കലണ്ടര്‍ വര്‍ഷത്തില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ മൂന്ന് ഡബിള്‍ സെഞ്ചുറി നേടുന്ന ആദ്യ ക്യാപ്റ്റനായി വിരാട് കോഹ്‌ലി മാറിയപ്പോള്‍ ഏകദിനത്തില്‍ രോഹിത്ത് ശര്‍മ്മ മൂന്നാം ഇരട്ട സെഞ്ചുറിയും നേടി. ടെസ്റ്റില്‍ ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികളും (12) കൂടുതല്‍ സെഞ്ചുറികളും (11) കോഹ്‌ലിയുടെ പേരിലായി.

അതേസമയം മുതിര്‍ന്ന താരങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് കോച്ചായിരുന്ന അനില്‍ കുംബ്ലെ രാജിവെച്ചത് നാണക്കേടായി. കോഹ്‌ലിയുമായുള്ള അഭിപ്രായ വ്യത്യാസമായിരുന്നു അതിന് പ്രധാന കാരണം. കുംബ്ലെക്ക് പകരം നേരത്തെ ടീം ഡയറക്ടറായിരുന്ന രവി ശാസ്ത്രി പരിശീലകനായി നിയമിതനാവുകയും ചെയ്തു. മലയാളി ഫാസ്റ്റ് ബൗളര്‍ ബേസില്‍ തമ്പി ശ്രീലങ്കയ്‌ക്കെതിരായ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെട്ടെങ്കിലും അരങ്ങേറ്റം കുറിക്കാന്‍ കഴിഞ്ഞില്ല.

ബിസിസിഐ അധ്യക്ഷന്‍ അനുരാഗ് താക്കൂറിനെയും സെക്രട്ടറി അജയ് ഷിര്‍ക്കെയെയും പുറത്താക്കിയ സുപ്രീംകോടതി മുന്‍ സിഎജി വിനോദ് റായ്‌യെ ബിസിസിഐയുടെ ഇടക്കാല സമിതി അധ്യക്ഷനായി നിയമിക്കുകയും ചെയ്തത് മറ്റൊരു പ്രധാന സംഭവം.

വനിതാ ലോകകപ്പ് ക്രിക്കറ്റില്‍ മിതാലി രാജിനും കൂട്ടര്‍ക്കും കലാശപ്പോരാട്ടത്തില്‍ കാലിടറിയതും പോയ വര്‍ഷം തന്നെ. ഇംഗ്ലണ്ടില്‍ നടന്ന ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ആതിഥേയരായ ഇംഗ്ലണ്ട് ഇന്ത്യയെ ഒമ്പതുറണ്‍സിന് തോല്‍പ്പിച്ച് കിരീടം ഉയര്‍ത്തി. ചരിത്രപ്രസിദ്ധമായ ആഷസ് ടെസ്റ്റ് പരമ്പര ഓസ്‌ട്രേലിയ സ്വന്തമാക്കി. പരമ്പരയിലെ ആദ്യ മൂന്ന് ടെസ്റ്റുകളും ജയിച്ചാണ് അഞ്ച് മത്സരപരമ്പര ഓസ്‌ട്രേലിയ നേടിയത്.

ഞെട്ടിച്ച് നെയ്‌മര്‍

ബാഴ്‌സലോണയില്‍ നിന്ന് ബ്രസീല്‍ താരം നെയ്‌മറെ പിഎസ്ജി സ്വന്തമാക്കിയത് കാല്‍പ്പന്തുകളി ലോകത്തെയാകമാനം ഞെട്ടിച്ചായിരുന്നു. 1667 കോടിരൂപയായിരുന്നു നെയ്‌മറെ വിട്ടുകിട്ടാന്‍ പിഎസ്ജി നല്‍കിയത്.  പോര്‍ച്ചുഗീസ് നായകനും റയല്‍ മാഡ്രിഡിന്റെ കുന്തമുനയുമായ ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഫിഫയുടെ ലോക ഫുട്‌ബോളര്‍ക്കുള്ള പുരസ്‌കാരം, ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം എന്നിവ സ്വന്തമാക്കി. റയലിനും പോര്‍ച്ചുഗലിനുമായി നടത്തിയ മിന്നുന്ന പ്രകടനമാണ് റൊണാള്‍ഡോയെ തേടി അവാര്‍ഡുകള്‍ എത്താന്‍ കാരണം. ഈ വര്‍ഷം റയലിനൊപ്പം അഞ്ചു കിരീടങ്ങളാണ് റൊണാള്‍ഡോ നേടിയത്.

യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ്, ക്ലബ്ബ് ലോകകപ്പ്, ലാ ലിഗ, യൂറോപ്യന്‍ സൂപ്പര്‍ കപ്പ്, സ്പാനിഷ് സൂപ്പര്‍ കപ്പ് എന്നിവയാണ് റയലിന്റെ കിരീടങ്ങള്‍. ചാമ്പ്യന്‍സ് ലീഗില്‍ 100 ഗോളടിച്ച ആദ്യ താരവുമായി ക്രിസ്റ്റിയാനോ. ഈവര്‍ഷം ജൂണ്‍-ജൂലൈ മാസത്തില്‍ റഷ്യയില്‍ നടന്ന കോണ്‍ഫെഡറേഷന്‍ കപ്പില്‍ ജര്‍മ്മനി ചാമ്പ്യന്മാരായി.

ഫൈനലില്‍ ചിലിയെ 1-0ന് തോല്‍പ്പിച്ചാണ് ആദ്യമായി ടൂര്‍ണമെന്റില്‍ ജര്‍മ്മനിയുടെ കിരീടധാരണം. ടൂര്‍ണമെന്റിലെ മികച്ച താരത്തിനുള്ള സ്വര്‍ണ്ണ പന്ത് ജര്‍മ്മന്‍ താരം ജൂലിയന്‍ ഡ്രാക്‌സ്‌ലറും ടോപ് സ്‌കോറര്‍ക്കുള്ള സുവര്‍ണ്ണ പാദുകം ടീമംഗമായ ടതിമോ വെര്‍ണറും നേടി. ആഫ്രിക്കന്‍ നേഷന്‍സ് കപ്പില്‍ ഈജിപ്റ്റിനെ പരാജയപ്പെടുത്തി കാമറൂണ്‍ ചാമ്പ്യന്മാരായി.

ബോള്‍ട്ടിന്റെ കണ്ണീര്

മോസ്‌കോയിലെ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പോടെയാണ് ഇതിഹാസ താരങ്ങളായ ജമൈക്കയുടെ ഉസൈന്‍ ബോള്‍ട്ടും ഇംഗ്ലണ്ടിന്റെ മോ ഫറയും ട്രാക്കിനോട് വിടപറഞ്ഞത്. 100 മീറ്ററില്‍ സ്വര്‍ണ്ണം നേടി വിടപറയാന്‍ എത്തിയ ബോള്‍ട്ടിന് വെങ്കലത്തോടെ മടങ്ങേണ്ടിവന്നപ്പോള്‍ 4-100 മീറ്റര്‍ റിലേയില്‍ പേശിവലിവു കാരണം ഓട്ടം പൂര്‍ത്തിയാക്കാനും കഴിഞ്ഞില്ല.

അവസാന ലാപ്പിലോടിയ ബോള്‍ട്ട് പകുതിവഴിയില്‍ വച്ച് ട്രാക്കില്‍ വീഴുകയായിരുന്നു. 10000 മീറ്ററില്‍ സ്വര്‍ണ്ണവും 5000 മീറ്ററില്‍ വെള്ളിയും നേടിയാണ് എക്കാലത്തെയും മികച്ച ദീര്‍ഘദൂര അത്‌ലറ്റുകളിലൊരായ മോ ഫറ ട്രാക്കിനോട് വിടപറഞ്ഞത്.

ദുരന്തങ്ങള്‍

ഏറെ സന്തോഷ മുഹൂര്‍ത്തങ്ങള്‍ 2017 സംഭാവന ചെയ്‌തെങ്കിലും ചില ദുരന്തങ്ങളും സംഭവിച്ചു. കഴിഞ്ഞ വര്‍ഷം ആറ് ഫുട്‌ബോള്‍ താരങ്ങളാണ് പരിശീലനത്തിനിടയിലും കളിക്കിടയിലുമായി മരണപ്പെട്ടത്. ഐവറി കോസ്റ്റിന്റെയും ന്യൂകാസില്‍ യുണൈറ്റഡിന്റെയും മുന്‍ താരം ചീക് ടിയോട്ടെ ചൈനീസ് രണ്ടാം ഡിവിഷന്‍ ക്ലബായ ബീജിങ്—എന്റര്‍പ്രൈസസില്‍ പരിശീലനത്തിലേര്‍പ്പെട്ടുകൊണ്ടിരിക്കെയാണ് കുഴഞ്ഞുവീണ് മരിച്ചത്. ഗാബോണ്‍ താരം മോസെ ബ്രു അപാന്‍ഗ, ബോട്‌സ്വാന വിങര്‍ ഗൊഫാനൊ ടിരോ, എത്യോപ്യന്‍ സ്‌ട്രൈക്കര്‍ അസെഗഡ് ടെസ്ഫായെ, ഇന്തോനേഷ്യന്‍ ഗോള്‍കീപ്പര്‍ ചോയ്‌റുല്‍ ഉഡ, ബെല്‍ജിയത്തിന്റെ 17കാരന്‍ ജോയല്‍ ലൊബാന്‍സോ എന്നിവരുടേയും ജീവന്‍ കളിക്കളത്തില്‍ പൊലിഞ്ഞു.

ഹോക്കി

ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകള്‍ ഏഷ്യാ കപ്പ് ഹോക്കിയില്‍ ചാമ്പ്യന്മാരായതാണ് മികച്ച പ്രകടനം. കൂടാതെ പുരുഷന്മാര്‍ മലേഷ്യയില്‍ നടന്ന സുല്‍ത്താന്‍ അസ്ലന്‍ ഷാ കപ്പിലും ഭുവനേശ്വറില്‍ നടന്ന ലോക ഹോക്കി ലീഗ് ഫൈനലില്‍ വെങ്കലവും നേടി. ഏഷ്യാ കപ്പില്‍ പുരുഷന്മാര്‍ മലേഷ്യയെയും വനിതകള്‍ ചൈനയെയും പരാജയപ്പെടുത്തിയാണ് ചാമ്പ്യന്മാരായത്.

ഏഷ്യന്‍ അത്‌ലറ്റിക്‌സില്‍ ഇന്ത്യന്‍ കുതിപ്പ്

ഭുവനേശ്വറില്‍ ജൂലൈ 6 മുതല്‍ 9 വരെയായിരുന്നു ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്. ഇന്ത്യ ഉള്‍പ്പെടെ 41 രാജ്യങ്ങളില്‍ നിന്നായി അറുനൂറോളം അത്‌ലറ്റുകള്‍ പങ്കെടുത്തു. ചരിത്രത്തിലാദ്യമായി ഇന്ത്യ ചൈനയുടെയും മറ്റും വെല്ലുവിളികള്‍ അതിജീവിച്ച് മെഡല്‍ വേട്ടയില്‍ ഒന്നാമതെത്തി. ഇന്ത്യ 12 സ്വര്‍ണ്ണവും അഞ്ചു വെള്ളിയും 12 വെങ്കലവുമടക്കം 29 മെഡലുകള്‍ നേടിയപ്പോള്‍ ചൈനക്ക് എട്ട് സ്വര്‍ണ്ണമടക്കം 20 മെഡലുകള്‍ നേടാനേ കഴിഞ്ഞുള്ളൂ.

ചാമ്പ്യന്‍ഷിപ്പിലെ വിജയികള്‍ക്ക് നേരിട്ട് ലോകചാമ്പ്യന്‍ഷിപ്പിലേക്ക് യോഗ്യതയുണ്ടായിട്ടും മൂന്നുപേെര മാത്രം സെലക്ഷന്‍ കമ്മറ്റി തഴഞ്ഞത് വിവാദങ്ങള്‍ക്ക് വഴിവെച്ചു. 1500 മീറ്ററിലെ സ്വര്‍ണ്ണ ജേത്രി മലയാളി താരം പി.യു. ചിത്ര, 3000 മീറ്ററില്‍ സ്റ്റീപ്പിള്‍ ചേസ് താരം ഉത്തര്‍പ്രദേശിന്റെ സുധാ സിങ്, പുരുഷന്മാരുടെ 1500 മീറ്ററിലെ സ്വര്‍ണ്ണ ജേതാവ് അജയ്‌കുമാര്‍ സിങ് എന്നിവരെയാണ് അര്‍ഹതയുണ്ടായിട്ടും മോസ്‌കോയില്‍ നടന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലേക്ക് അയക്കാതിരുന്നത്.

ഇന്ത്യയുടെ ഇതിഹാസ അത്‌ലറ്റുകളിലൊരാളും മലയാളിയും നിരീക്ഷകയുമായ ഒരാളുണ്ടായിട്ടും ചിത്രക്കും മറ്റും നേരിടേണ്ടിവന്ന ദുര്യോഗം ഏറെ അപ്രീതി ക്ഷണിച്ചുവരുത്തി. ഹൈക്കോടതിയില്‍ വരെ കേസ് എത്തി. തന്നെ തഴഞ്ഞവര്‍ക്ക് ഏഷ്യന്‍ ഇന്‍ഡോര്‍ അത്‌ലറ്റിക്‌സില്‍ സ്വര്‍ണ്ണം നേടി ചിത്ര മറുപടി നല്‍കുകയും ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എംഎൽഎമാരിൽ 47 പേരും പിന്തുണച്ചത് കെ.സിയെ; എംഎൽഎമാരുടെ പിന്തുണ വ്യക്തമാക്കുന്ന രഹസ്യ പട്ടിക പുറത്ത്

വേ ഫെംഗെ, ലി ഷാങ്ഫു
World

ചൈനയില്‍ മുന്‍ പ്രതിരോധമന്ത്രിമാര്‍ക്ക് വധശിക്ഷ

Kerala

ആറ്റിങ്ങലിൽ ക്ഷേത്രത്തിൽ വൻ കവർച്ച; കാണിക്ക വഞ്ചികൾ കവർന്നു

Kerala

വിഡി സതീശനെ മുഖ്യമന്ത്രിയാക്കണം; രാഹുല്‍ ഗാന്ധിക്ക് കത്തയച്ച് ആറാട്ടണ്ണന്‍: കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ വഴിയേ പോകുന്നവർ വരെ നിർദ്ദേശിക്കുന്നു

Samskriti

മാന്നാര്‍ തൃക്കുരട്ടി മഹാദേവ ക്ഷേത്രം: ഇതിഹാസ കഥാ ശില്‍പങ്ങള്‍-2

പുതിയ വാര്‍ത്തകള്‍

ശിവാംശ സംഭവന്‍ ഹനുമാന്‍

അസന്‍സോളില്‍ അമ്പലം തുറക്കുമ്പോള്‍… തുരുമ്പിച്ച പൂട്ടുകള്‍ക്കിപ്പുറം, ഒരു ജനതയുടെ പ്രാര്‍ത്ഥന ഉണരുകയാണ്

ട്രംപിന് തിരിച്ചടി: അധികാരപരിധിക്ക് പുറത്ത്; 10 ശതമാനം ആഗോള ഇറക്കുമതി തീരുവ യുഎസ് കോടതി റദ്ദാക്കി

കൊച്ചിയിൽ കത്തിമുനയിൽ ആൺസുഹൃത്തിനു മുന്നിൽ വെച്ച് മണിക്കൂറുകളോളം കൂട്ട ബലാത്സംഗം: എംബിഎക്കാരി പൂർണനഗ്നയായി ഓടി രക്ഷപെട്ടു

‘ബിജെപി ഹിന്ദു പാർട്ടി ആണെങ്കിൽ കോൺഗ്രസ്‌ മുസ്ലിം പാർട്ടിയാണ്, രാജ്യത്ത് കോൺഗ്രസിനെ പൂർണമായും മുസ്ലിം ലീഗ് വിഴുങ്ങിക്കഴിഞ്ഞു’- ജിതിൻ ജേക്കബ്

സോമനാഥും ഭാരത ചൈതന്യവും!

തുടരും, എന്‍ഡിഎയുടെ വിജയക്കുതിപ്പ്…

മമതയുടെ തീക്കളിയില്‍ മറഞ്ഞിരിക്കുന്നത്

കേരളത്തിലെ 84 ശതമാനം എംഎൽഎമാർക്കും ക്രിമിനൽ പശ്ചാത്തലം: എഡിആർ റിപ്പോർട്ട്

ലോകകപ്പ് ഫുട്‌ബോള്‍ 2026 ഭാരതത്തിലെ സംപ്രേഷണം: ഇനിയും തീരുമാനമായില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.