കോട്ടയം: എസ് എസ്ടി റിട്ടയേര്‍ഡ് ഉദ്യോഗസ്ഥരുടെ യോഗം മെഡിക്കല്‍ കോളേജിന് സമീപത്തുള്ള ധന്വന്തരിയില്‍ നടത്തി. വിവിധ ആവശ്യങ്ങള്‍ ഏറ്റെടുത്ത് നടപ്പിലാക്കുക എന്ന് ഉദ്ദേശത്തോടെ യോഗത്തില്‍ ഓപ്പണ്‍ ഫോറം എസ്‌സി എസ്ടി സമിതി രൂപീകരിച്ചു. ധന്വന്തരിയുടെ നിലവില അവസ്ഥയ്‌ക്ക് മാറ്റം വരുത്താന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുക, ഭൂമിയില്ലാത്ത എസ്‌സി എസ്ടി വിഭാഗത്തിന് പാട്ട കാലവധി കഴിഞ്ഞ ഭൂമി കണ്ടുകെട്ടി നല്‍കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുക തുടങ്ങിയവയാണ് ലക്ഷ്യങ്ങള്‍. നിലവിലുള്ള സംവരണം പൂര്‍ണ്ണമായും ലഭിക്കുന്നതിനുള്ള നടിപടികള്‍ സര്‍ക്കാര്‍ തലത്തിലുണ്ടാവണമെന്ന് യോഗം ആവശ്യപ്പെട്ടു.സമിതിക്ക് വേണ്ടി കോഡിനേറ്റര്‍ പി.വി. മോഹനന്‍, കെ. ശങ്കരന്‍ മുണ്ടക്കയം, പി.എസ്. പ്രസാദ്, ശിവശങ്കരന്‍, പ്രദീപ് തുടങ്ങിയവര്‍ പങ്കെടുത്തു. ഏറ്റുമാനൂര്‍ പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുന്ന നേത്ര വിഭാഗവും പ്രതിരോധ വിഭാഗവും മാറ്റിസ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
















