തിരുവനന്തപുരം: ശബരിമലയിലെ അടിസ്ഥാന സൗകര്യവികസനം, തീര്‍ത്ഥാടകര്‍ക്കുള്ള സൗകര്യങ്ങള്‍ തുടങ്ങി എല്ലാ കാര്യങ്ങളും സമയബന്ധിതമായി ചെയ്യുന്നതിന് ടി.കെ.എ. നായര്‍ ചെയര്‍മാനായി സര്‍ക്കാര്‍ ഉപദേശകസമിതി രൂപീകരിച്ചു.
ഡോ. മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ ടി.കെ.എ. നായര്‍ അദ്ദേഹത്തിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു. റിട്ട. ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ടി.എം. മനോഹരന്‍, ചലച്ചിത്രകാരന്‍ ഷാജി എന്‍. കരുണ്‍, മുന്‍ സിവില്‍ സര്‍വീസ് ഉദേ്യാഗസ്ഥനായ ടി. ബാലകൃഷ്ണന്‍, മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനായ കെ.പി. സോമരാജന്‍ എന്നിവരാണ് കമ്മറ്റി അംഗങ്ങള്‍.
















