വെള്ളറട: ജലമിത്രം പുഴ സംരക്ഷണപദ്ധതിയുടെ ഭാഗമായി വാഴിച്ചല്‍ ഇമ്മാനുവല്‍ കോളേജിലെ എന്‍എസ്എസ് യൂണിറ്റ് മാടശേരി തോടിന്റെ ഇരുവശവും വൃത്തിയാക്കി മുളതൈകള്‍ നട്ടു. സി.കെ. ഹരീന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ചിറ്റാര്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ജലസംരക്ഷണ സദസ്സുകളും സംഘടിപ്പിക്കും. വിദ്യാര്‍ഥികളുടെ കര്‍മസേനയും രൂപീകരിക്കും. പുഴയില്‍ നിന്ന് മണല്‍വാരല്‍, മാലിന്യം, നദി നശീകരണം, കയേറ്റങ്ങള്‍ എന്നിവ തടയാന്‍ കര്‍ശന നടപടിയെടുക്കും. പുഴയുടെ കൈവഴികളില്‍ ഈറ്റ, മുള, ചൂരല്‍ എന്നിവ നട്ടുപിടിപ്പിക്കും. പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് റീസൈക്കിള്‍ യൂണിറ്റുകള്‍ സ്ഥാപിക്കും. ഇക്കോ ടൂറിസം പദ്ധതികളും ജലമിത്രത്തിന്റെ ഭാഗമായി രൂപീകരിക്കും.
















