തിരുവനന്തപുരം: സംസ്ഥാന മദ്യവര്‍ജന സമിതിയുടെ രണ്ടാം വാര്‍ഷികസമ്മേളനം ഞായറാഴ്ച നടക്കും. രാവിലെ പത്തിന് തൈക്കാട് പിഡബ്യുയുഡി റസ്റ്റ് ഹൗസില്‍ ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി ഉദ്ഘാടനം ചെയ്യും. കെ. മുരളീധരന്‍ എംഎല്‍എ മുഖ്യാതിഥിയായിരിക്കും. പന്ന്യന്‍ രവീന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തും. ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച മാധ്യമപ്രവര്‍ത്തകരെയും സ്‌കൂളുകളെയും വ്യക്തികളെയും മേയര്‍ വി.കെ പ്രശാന്ത് ആദരിക്കുമെന്ന് പത്രസമ്മേളനത്തില്‍ റസല്‍ സബര്‍മതി, എം. റസീഫ്, ബാലകൃഷ്ണന്‍ നായര്‍, ഗീതം മാധവന്‍ എന്നിവര്‍ അറിയിച്ചു.
















