മുംബൈ: സെന്‍ട്രല്‍ മുംബൈയില്‍ കെട്ടിടത്തിന് തീപിടിച്ച് 15 പേര്‍ മരിച്ചു. പൊള്ളലേറ്റ നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്.
വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സേനാപതി മാര്‍ഗിലെ കമല മില്‍സിന്റെ ആറു നില കെട്ടിടത്തിനാണ് തീപിടിച്ചത്. മോജോ ബ്രിസ്റ്റോ എന്ന റെസ്റ്റോറന്റിലുണ്ടായ തീപിടിത്തം മുകളിലേക്കു പടരുകയായിരുന്നു.
രണ്ടു മണിക്കൂര്‍ എടുത്താണ് അഗ്‌നിശമനസേന തീയണച്ചത്. മാധ്യമ ഓഫീസുകളും ഹോട്ടലുകള്‍ അടക്കമുള്ള വ്യാപാര സ്ഥാപനങ്ങളും കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്നു.
ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍(ബിഎംസി) കമ്മീഷണര്‍ അജോയ് മെഹ്ത ദുരന്തമേഖല സന്ദര്‍ശിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
















