പോത്തന്‍കോട്: അയ്യപ്പ സേവ സമിതിയുടെ കീഴില്‍ അയ്യപ്പ ഭക്തജനങ്ങള്‍ക്ക് ഇടത്താവളമായി പ്രവര്‍ത്തിച്ച അന്നദാനപ്പുര പദ്ധതി സമാപിച്ചു. ഏഴ് വര്‍ഷക്കാലമായി മണ്ഡലകാല മാസങ്ങളില്‍ ഇത്തരമൊരു പദ്ധതി സംഘാടകസമിതി സംഘടിപ്പിക്കുന്നു. മണ്ഡലപൂജദിനത്തില്‍ സംഘടിപ്പിച്ച സമാപനസമ്മേളനം സ്വാമി രാമപദാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. സേവാ സമിതി ചെയര്‍മാന്‍ നെല്ലനാട് ശശിയുടെ അധ്യക്ഷതയില്‍ നടന്ന സമ്മേളനം കോലിയക്കോട് മോഹനന്‍, വെള്ളയം ദേശം അനില്‍, എസ്.ആര്‍. റജി, വെമ്പായം ദാസ് മറ്റ് സമൂഹ്യ സാംസ്‌കാരിക നേതാക്കള്‍ പങ്കെടുത്തു
















