തിരുവനന്തപുരം: ഓഖി ദുരിത ബാധിതര്‍ക്കായി തിരുവനന്തപുരം ആക്കുളത്തുള്ള ദ സ്‌കൂള്‍ ഓഫ് ദ ഗുഡ് ഷെപ്പേര്‍ഡ് സമാഹരിച്ച അഞ്ചുലക്ഷം രൂപയുടെ ചെക്ക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജോയ് എം. വര്‍ഗീസ് ലത്തീന്‍ അതിരൂപത ധനകാര്യ മേധാവി ഫാ. യേശുദാസ് മത്യാസിനു കൈമാറി. സ്‌കൂള്‍ അങ്കണത്തില്‍ സംഘടിപ്പിച്ച ക്രിസ്തുമസ് ആഘോഷവേളയിലാണ് ധനസഹായം കൈമാറിയത് . സ്‌കൂള്‍ മാനേജ്മന്റ് അംഗങ്ങള്‍, സ്റ്റാഫ്, രക്ഷകര്‍ത്താക്കള്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ ചേര്‍ന്ന് സമാഹരിച്ച തുകയുടെ ചെക്കാണ് കൈമാറിയത്.
















