കഴക്കൂട്ടം: 2018 നക്ഷത്രങ്ങളുടെ പ്രഭ ചൊരിയിച്ച് ചേങ്കോട്ടുകോണം സിഎസ്‌ഐ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ക്രിസ്തുമസ് കാര്‍ണിവല്‍ ദക്ഷിണ കേരള മഹായിടവക ബിഷപ്പ് എ. ധര്‍മരാജ് റസാലം ഉദ്ഘാടനം ചെയ്തു. റവ സത്യദാസ് വിശിഷ്ടഥിതിയായിരുന്നു. റവ പോള്‍സണ്‍, കൗണ്‍സിലര്‍ സിന്ധുശശി, എന്‍.ആര്‍. സനില്‍കുമാര്‍, സഭാസെക്രട്ടറി ജെ.ആര്‍. ജസ്റ്റിന്‍ രാജ്, ജനറല്‍ കണ്‍വീനര്‍ ജെ.ആര്‍. ക്രിസ്പന്‍ എന്നിവര്‍ സംബന്ധിച്ചു.
















