ദിസ്പ്പൂര്‍: ഉള്‍ഫ( യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് ആസാം) തട്ടിക്കൊണ്ടുപോയ ബിജെപിനേതാവ് ദിലീപ് ഫൂക്കന്റെ മകന്‍ അരുണാഭ് ഫൂക്കനെ മോചിപ്പിച്ചു. പത്തു ദിവസം മുന്‍പാണ് അരുണാഭിനെ ഉള്‍ഫ ഭീകരര്‍ തട്ടിക്കൊണ്ടുപോയത്.
അരുണാചല്‍ പ്രദേശിലെ ചാങ്ങലാങ്ങ് ജില്ലയിലെ വനപ്രദേശത്തു വച്ചായിരുന്നു മോചനം, തുടര്‍ന്ന് 24 കാരനായ അരുണാഭ് അമ്മയേയും ഭാര്യയേയും വിളിച്ചറിയിച്ചു. ഡിസംബര്‍ 15നാണ് അരുണാചല്‍ ആസാം അതിര്‍ത്തിക്കടുത്തുള്ള ജെയറാംപൂില്‍ നിന്ന് ഇയാളെ തട്ടിക്കൊണ്ടുപോയത്. സൈന്യത്തിനു വേണ്ടി ചാരപ്പണിനടത്തിയെന്നാരോപിച്ചായിരുന്നു ഇത്.
മോചനത്തിന് രണ്ടു കോടി രൂപയും ആവശ്യപ്പെട്ടു. എന്നാല്‍ മോചനദ്രവം ആവശ്യപ്പെട്ടെന്ന വാര്‍ത്ത ഉള്‍ഫ നിഷേധിച്ചു. ചോദ്യം ചെയ്യലില്‍ ഇയാള്‍ നിരപരാധിയാണെന്ന് തെളിഞ്ഞു. തുടര്‍ന്ന് വിട്ടയക്കുകയായിരുന്നു. ഉള്‍ഫ മേധാവി പരേഷ് ബറുവ പറഞ്ഞു.
















