കോട്ടയം: ഭാരതീയ വിദ്യാനികേതന്റെ 14-ാമത് സംസ്ഥാന കലോത്സവം-‘സര്‍ഗോത്സവ്’ 28, 29, 30 തീയതികളിലായി കോട്ടയം കാരിക്കോട് ശ്രീസരസ്വതി വിദ്യാമന്ദിര്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. 28ന് വൈകിട്ട് അഞ്ചിന് കോട്ടയം എംപി ജോസ് കെ മാണി ഉദ്ഘാടനം നിര്‍വ്വഹിക്കും. ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ എ.കെ. ശ്രീധരന്‍ മാസ്റ്റര്‍ അദ്ധ്യക്ഷനാകും. മോന്‍സ് ജോസഫ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും.
സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളില്‍ നിന്നുമായി മൂവായിരത്തോളം കലാപ്രതിഭകള്‍ കലോത്സവത്തില്‍ മാറ്റുരയ്‌ക്കും. കലാമത്സരത്തിന്റെ ഉദ്ഘാടനം ചലച്ചിത്രതാരങ്ങളായ രമേഷ് പിഷാരടിയും ഭാമയും ചേര്‍ന്ന് നിര്‍വ്വഹിക്കും. ഉദ്ഘാടനത്തോട് അനുബന്ധിച്ച് വാദ്യമേളങ്ങള്‍, നിശ്ചലദൃശ്യങ്ങള്‍, നാടന്‍ കലാരൂപങ്ങള്‍ എന്നിവയുടെ അകമ്പടിയോടെയുള്ള സാംസ്‌കാരിക ഘോഷയാത്ര വൈകിട്ട് മൂന്നിന് പെരുവയില്‍ നിന്ന് ആരംഭിക്കും.
നിരവധി കലാകാരന്മാരെ ചടങ്ങില്‍ ആദരിക്കും. വെളിയനാട് ആദിശങ്കര നിലയത്തിലെ സ്വാമി ശാരദാനന്ദ സരസ്വതി അനുഗ്രഹപ്രഭാഷണം നടത്തും. കലോത്സവത്തിന്റെ സമാപനസമ്മേളനം 30ന് വൈകിട്ട് നാലിന് ഒ. രാജഗോപാല്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. വിദ്യാഭാരതി അഖിലേന്ത്യ ജോ. സെക്രട്ടറി എന്‍സിടി രാജഗോപാല്‍ മുഖ്യപ്രഭാഷണം നടത്തും. വിദ്യാനികേതന്‍ സംസ്ഥാന ജന. സെക്രട്ടറി എം. വേണുഗോപാല്‍ അദ്ധ്യക്ഷനാകും. സി.കെ. ആശ എംഎല്‍എ മുഖ്യാതിഥിയായും സംവിധായകന്‍ എബ്രിഡ് ഷൈന്‍ വിശിഷ്ടാതിഥിയായും പങ്കെടുക്കും. അനൂപ് ജേക്കബ്ബ് എംഎല്‍എ സമ്മാനവിതരണം നടത്തും.
കേരളത്തില്‍ വിദ്യാനികേതന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സമാരംഭം കുറിച്ച അന്തരിച്ച എ.വി. ഭാസ്‌കര്‍ജിയുടെ സ്മരണാര്‍ത്ഥം പ്രധാനവേദിക്ക് എ.വി. ഭാസ്‌കര്‍ജി നഗര്‍ എന്നാണ് നാമകരണം ചെയ്തിട്ടുള്ളത്.
















