കോട്ടയം: സിപിഎം ജില്ലാ സമ്മേളനം തുടങ്ങാനിരിക്കേ നടത്തുന്ന ആക്രമണങ്ങള്‍ ആസൂത്രിതമാണെന്ന സംശയം ബലപ്പെടുകയാണ്. ഏരിയ സമ്മേളനങ്ങളില്‍ ഉണ്ടായ ഉള്‍പ്പോരും വിഭാഗീയതയും അണികളില്‍ നിന്ന് മറയ്‌ക്കനാണ് ആക്രമണം. ഏതാനും നാളുകളായി പ്രകോപനം സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെ ജില്ലയില്‍ സിപിഎം ആക്രമണം സംഘടിപ്പിച്ച് വരുകയാണ്. കുമരകത്ത് നിന്നയായിരുന്നു ഇവയുടെ തുടക്കം. പഞ്ചായത്ത് യോഗത്തില്‍ പങ്കെടുക്കാനെത്തിയ ബിജെപി അംഗങ്ങളെ വളഞ്ഞിട്ട് ആക്രമിച്ച സംഭവം വരെയുണ്ടായി.
സിപിഎം ആക്രമണം ഉണ്ടാകുമ്പോള്‍ ഏകപക്ഷീയമായിട്ടാണ് പോലീസ് പ്രവര്‍ത്തിക്കുന്നത്. ബിജെപി ജില്ലാ ഓഫീസ് അടിച്ച് തകര്‍ത്തപ്പോഴും തലയോലപ്പറമ്പ്, വെള്ളൂര്‍ എന്നിവടങ്ങളില്‍ ഓഫീസുകള്‍ നശിപ്പിച്ചപ്പോഴും പ്രതികള്‍ക്ക് ജാമ്യം നല്‍കി വിട്ടയച്ചു. പാലായില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിക്ക് സ്റ്റേഷന്‍ ജാമ്യം നല്‍കി വിട്ടയച്ചു. സംഘപരിവാര്‍ പ്രവര്‍ത്തകരുടെ വീടുകള്‍ തകര്‍ക്കുകയും പ്രവര്‍ത്തകരുടെ കൈകാലുകള്‍ തല്ലിയൊടിക്കുകയും ചെയ്തു. എന്നാല്‍ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടുകളില്‍ പോലീസ് ഭീകരന്തരീക്ഷമാണ് ഉണ്ടാക്കിയത്. സിപിഎം നേതൃത്വത്തെ തൃപ്തിപ്പെടുത്താന്‍ കള്ളക്കേസെടുക്കാനായിരുന്നു േേപാലീസിന് താല്പര്യം.
തൃക്കൊടിത്താനത്തും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേല്‍ക്കുകയും വീടുകളും വാഹനങ്ങളും തല്ലി തകര്‍ക്കുകയും ചെയ്തു. എന്നാല്‍ റിമാന്‍ഡിലായത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ മാത്രമാണ്. പുതുപ്പള്ളി, വാകത്താനം പ്രദേശത്തും സമാന സംഭവങ്ങള്‍ ഉണ്ടായപ്പോഴും പോലീസ പ്രവര്‍ത്തിച്ചത് ഏകപക്ഷീയമായിട്ടാണ്. ഈ സംഭങ്ങളില്‍ പ്രതിഷേധം നിലനില്‍ക്കേയാണ് ഏറ്റുമാനൂരിലും മണര്‍കാടും അക്രമം ഉണ്ടായത്.
















