അളഗപ്പനഗര്‍ : കനാലിന് സമീപം യുവാവിന് വെട്ടേറ്റു. ആമ്പല്ലൂര്‍ തൂയ്യത്ത് ശശി മകന് രാഹുല്‍ (21) ആണ് വെട്ടേറ്റത്. തലക്ക് പരിക്കേറ്റ രാഹുലിനെ പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കനാല്‍ ബണ്ട് റോഡിലൂടെ ബൈക്കില്‍ വീട്ടിലേക്ക് പോവുകയായിരുന്ന രാഹുലിനെ സഹോദരങ്ങളായ രണ്ടു പേര് ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. ബൈക്ക് കടന്നു പോകാന്‍ വഴി ചോദിച്ചതാണ് ഇവരെ പ്രകോപിപ്പിച്ചതെന്ന് പറയുന്നു. സഹോദരങ്ങളില്‍ ഒരാള്‍ ബൈക്കിലിരുന്ന രാഹുലിനെ കനാലിലേക്ക് ചവിട്ടിയിടുകയായിരുന്നു.
തുടര്‍ന്ന് കത്തിയെടുത്ത് കുത്താന്‍ നോക്കിയപ്പോള്‍ രാഹുല്‍ ഒഴിഞ്ഞുമാറി. ഇതിനിടെ ഒരാള്‍ വാളുകൊണ്ട് വെട്ടി പരിക്കേല്പിച്ചതിന് ശേഷം ഇരുവരും രാഹുലിന്റ ബൈക്ക് എടുത്ത് രക്ഷപ്പെടുകയായിരുന്നു.പുതുക്കാട് പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: