തിരുവനന്തപുരം: പി.വി.അന്‍വറിന്റെ നിയമലംഘനങ്ങള്‍ അന്വേഷിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. മലപ്പുറം കളക്ടര്‍ക്ക് മുഖ്യമന്ത്രി ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കി.
സത്യവാങ്മൂലത്തിലടക്കം വാസ്തവവിരുദ്ധമായ കാര്യങ്ങള്‍ രേഖപ്പെടുത്തിയതും, ചീങ്കണ്ണിപ്പാലയിലെ തടയണ, കക്കാടംപൊയിലിലെ പാര്‍ക്ക്, ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ സംബന്ധിച്ച വിവിധ വിഷയങ്ങളിലാണ് എംഎല്‍എ ആരോപണങ്ങള്‍ നേരിടുന്നത്.
ഇക്കാര്യങ്ങളിലെല്ലാം അന്വേഷണം നടത്താനാണ് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നാണ് വിവരം.
















