മണര്‍കാട്: മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ യൂത്ത് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംയുക്ത ക്രിസ്തുമസ് ആഘോഷം നടത്തി. കത്തീഡ്രല്‍ വികാരി ഇ.റ്റി. കുരിയാക്കോസ് ഇട്ടിയാടത്ത് കോര്‍ എപ്പിസ്‌കോപ്പാ അദ്ധ്യക്ഷനായ യോഗത്തില്‍ അങ്കമാലി ഭദ്രാസനാധിപന്‍ മാത്യൂസ് മാര്‍ അപ്രേം മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്തു. ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം എല്‍ദോസ് കുന്നപ്പളളി എംഎല്‍എ നിര്‍വ്വഹിച്ചു. ഹമദാന്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കബീര്‍ ബക്വി ക്രിസ്തുമസ് സന്ദേശം നല്‍കി. കോട്ടയം പ്രിന്‍സിപ്പല്‍ സബ് ജഡ്ജ് കെ.പി. തങ്കച്ചന്‍ മികച്ച കര്‍ഷകനുള്ള അവാര്‍ഡ് നല്‍കി. പള്ളിയുടെ വിവിധ ആത്മീയ സംഘടനയുടെ ആഭിമുഖ്യത്തില്‍ വിവിധ കലാപരിപാടികളും 101 അംഗങ്ങളുടെ കരോള്‍ ഗാനസന്ധ്യയും നടന്നു.
















