എരുമേലി: കേരളത്തില്‍ വെറുപ്പിന്റെ രാഷ്ടീയം ഫലവത്താകില്ലെന്ന് ബിജെപി ജില്ല പ്രസിഡന്റ് എന്‍. ഹരി പറഞ്ഞു.
ശാന്തിയുടേയും സമാധാനത്തിന്റേയും സന്ദേശം നല്‍കുന്ന ക്രിസ്തുമസ് നാളില്‍ ബിജെപി പൂഞ്ഞാര്‍ നിയോജക മണ്ഡലം കമ്മറ്റി എരുമേലി ശ്രീധര്‍മ്മശാസ്താ ക്ഷേത്രാങ്കണത്തില്‍ സംഘടി പ്പിച്ച ‘സ്വച്ഛ് എരുമേലി’ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരി ക്കുകയാ യിരുന്നു അദ്ദേഹം.
സര്‍വ്വമതസമഭാവനയുടെ ചരിത്രം ഊട്ടി ഉറപ്പിക്കാനാണ് കോട്ടയത്ത് ബിജെപി എല്ലാവരേയും പങ്കെടുപ്പിച്ച് ക്രിസ്തുമസ് വിരുന്നൊരുക്കിയത്. എന്നാല്‍ പരിപാടിയില്‍ പങ്കെടുത്ത പള്ളി ഇമാമിനെ ചിലസംഘടനകളുടെ എതിര്‍ പ്പിനെ തുടര്‍ന്ന് കൗണ്‍സില്‍ പുറത്താക്കിയ നടപടി ഖേദകരമാണ്. സം സ്ഥാനത്തെ സമാധാനം തകര്‍ക്കുന്ന ഇത്തരം വിധ്വംസക ശക്തികളെ തിരിച്ചറിയണം.
മുസ്ലിം സമുദായത്തില്‍ നിന്ന് ബിജെപിയിലേക്കുള്ള ഒഴുക്ക് തടയാനാണ് ഇത്തരം ശക്തികള്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ശബരിമല അയ്യപ്പ സേവാസമാജം ദേശീയ സഹസംഘടന സെക്രട്ടറി ബി. ഹരി, സംസ്ഥാന സെക്രട്ടറി എസ്. മനോജ്, എരുമേലി പള്ളി ജമാത്ത് പ്രസിഡന്റ്പി.എ. ഇര്‍ഷാദ്, എന്‍എസ്എസ് എരുമേലി കരയോഗം പ്രസിഡന്റ് റ്റി അശോക്കുമാര്‍, പൊതുപ്രവര്‍ത്തകനായ ലൂയിസ് ഡേവിഡ്, ബിജെപി നിയോജകമണ്ഡലം കമ്മറ്റി പ്രസിഡന്റ് വി.സി. അജികുമാര്‍, സംസ്ഥാന കമ്മറ്റിയംഗം നോബിള്‍മാത്യു, ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി. സുരേഷ്, പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ഹരികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
















