തൃശൂര്‍: ഒക്ടോബര്‍ വിപ്ലവം വലിയ സ്വപ്നങ്ങള്‍ തന്നെങ്കിലും ആ സ്വപ്നങ്ങളെ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിഞ്ഞില്ലെന്നും കവി പി.എന്‍. ഗോപീകൃഷ്ണന്. ജനചിത്ര ഫിലിം സൊസൈറ്റിയുടെ ഒക്ടോബര്‍ ചലച്ചിത്രോത്സവത്തിന്റെ സുവനീര്‍ പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാംസ്കാരിക രംഗത്ത് വികാസം ഉണ്ടായില്ല. തുല്യത എന്നത് എവിടെയെങ്കിലും ഒരിടത്ത് വിശ്രമിക്കുന്ന ഒന്നല്ല. തുടര്‍ച്ചയായി ഉണ്ടാകേണ്ടതാണ്. ഒക്ടോബര്‍ ചലച്ചിത്രോത്സവത്തിന്റെ സുവനീര്‍ പ്രകാശനം തിരക്കഥാകൃത്ത് പി.എസ്.റഫീക്ക് നിര്‍വ്വഹിച്ചു. നാട്ടിക എസ്.എന്‍. കോളെജ് മാഗസിന് എഡിറ്റര്‍ ലിയ സുല്‍ഫത്ത്, ഫിലിം സൊസൈറ്റി പ്രവര്ത്തകന് ഋതിക് നാഥ്. ടി. എന്നിവര്‍ ഏറ്റുവാങ്ങി. സഞ്ജു മാധവ് അദ്ധ്യക്ഷനായി. എ.വി.പ്രദീപ് ലാല്‍ സ്വാഗതവും നാട്ടിക ഗ്രാമപഞ്ചായത്ത് മെമ്പര്‍ വി.ആര്.പ്രഭ നന്ദിയും പറഞ്ഞു. തുടര്‍ന്ന് തമിഴ് ഫിലിം മേക്കറും ആക്റ്റിവിസ്റ്റുമായ ദിവ്യഭാരതി സംവിധാനം ചെയ്ത ‘കക്കൂസ്’ പ്രദര്‍ശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: