ചാലക്കുടി:സാമ്പത്തിക സംവരണത്തിനെതിരെ പ്രതിഷേധ സമരം സംഘടിപ്പിക്കാന്‍ കേരള സാംബവര്‍ സൊസൈറ്റി ജില്ലാ കമ്മിറ്റിയോഗം തീരുമാനിച്ചു. തൃശ്ശൂര്‍ നഗരസഭ ഓഫീസിന് മുന്പില് പട്ടിക വര്‍ഗ്ഗ സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ ജനുവരി ഒന്നിന് സംവരണ സംരക്ഷണ സദസും രക്ത പ്രതിജ്ഞയും നടത്തും. ജില്ലാ പ്രസിഡന്റ് കെ.കെ.അയ്യപ്പന്, താലൂക്ക് പ്രസിഡന്റ് വി.സി.രാമകൃഷ്ണന്, വി.കെ.സുബ്രന്, പി.സി.നീലന്, കെ.എസ്.ഹരിദാസ് ,കെ.സ്.തങ്കപ്പന്, ടി.കെ.അയ്യപ്പന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: