തിരുവനന്തപുരം: രാജ്യസഭാംഗത്തിന്റെ വികസനഫണ്ട് ഉപയോഗിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സ്ഥാപിച്ച ആധുനിക എക്‌സ്‌റെയുടെയും സിആര്‍ മെഷീന്റെയും പ്രവര്‍ത്തനോദ്ഘാടനം സി.പി. നാരായണന്‍ എംപി നിര്‍വഹിച്ചു. കൗണ്‍സിലര്‍ എസ്.എസ്. സിന്ധു അധ്യക്ഷത വഹിച്ചു. ദിവസേന ആയിരത്തിലധികം രോഗികളാണ് റേഡിയോഡൈഗനോസിസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ സേവനം തേടുന്നത്. 2018 ഫെബ്രുവരിയോടെ റേഡിയോളജി വിഭാഗം പൂര്‍ണമായും ഡിജിറ്റലൈസ് ചെയ്യാനാണ് ലക്ഷ്യം. വൈസ് പ്രിന്‍സിപ്പാള്‍ ഡോ സബൂറ ബീഗം, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ ജോബി ജോണ്‍, ഡോ എസ്.എസ്. സന്തോഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
















