തിരുവനന്തപുരം: തിരുവനന്തപുരത്തും നാഗര്‍കോവിലിലും നിരവധി കൊലപാതകശ്രമം, മാലപ്പൊട്ടിപ്പ്, ബൈക്ക് മോഷണം, വീട് കവര്‍ച്ച എന്നീ കേസുകളിലെ കൊടുംകുറ്റവാളി തിരുവനന്തപുരം സിറ്റി ഷാഡോ പോലീസിന്റെ പിടിയിലായി. മുട്ടത്തറ സ്വദേശി മാക്കാന്‍ എന്ന വിഷ്ണു (21) ആണ് പിടിയിലായത്. ഫോര്‍ട്ട് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ മാല-മെബൈല്‍ ഫോണ്‍ മോഷണം, തമിഴ്‌നാട് വടശ്ശേരിയില്‍ മോഷ്ടിച്ച ബൈക്കുകളില്‍ കറങ്ങി സ്ത്രീകളുടെ മാലപൊട്ടിച്ച ആറ് കേസുകള്‍ എന്നിവയിലായി മൂന്നുവര്‍ഷത്തോളം കേരളത്തിലും തമിഴ്‌നാട്ടിലും ശിക്ഷ അനുഭവിച്ച ആളാണ്. ജയില്‍മോചിതനായശേഷം പേരൂര്‍ക്കട സ്വദേശിയായ വിനോദ് വര്‍മയെ സംഘംചേര്‍ന്ന് കൊല്ലാന്‍ശ്രമം, ശ്രീകാര്യം സ്വദേശിയായ ബൈജുവിന്റെ ഭാര്യയുടെ താലിമാല മോഷണം, തമ്പാനൂര്‍ സ്വദേശിയായ മനുവിന്റെ കടയില്‍ കയറി പട്ടാപ്പകല്‍ മെബൈല്‍ ഫോണ്‍ മോഷണം എന്നിവ ചെയതതായി പോലിസിനോട് സമ്മതിച്ചിട്ടുണ്ട്.
















