തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ കടല്‍ത്തീരമാകെ ദുഃഖത്തില്‍ കഴിയുമ്പോള്‍ സര്‍ക്കാര്‍ ചെലവില്‍ ശംഖുംമുഖം കടപ്പുറത്ത് ക്രിസ്തുമസ് ആഘോഷിക്കുന്നത് ഉചിതമല്ലെന്ന് നാഷണല്‍ ഫിഷ് വര്‍ക്കേഴ്‌സ് ഫോറം. അതിനു ചെലവഴിക്കുന്ന തുക ഓഖി ദുരിതാശ്വാസഫണ്ടിലേക്ക് മാറ്റണം. ഇനിയും തിരിച്ചെത്താനുള്ള മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാക്കണം. ഓഖി ദുരന്തബാധിതര്‍ക്കുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സാമ്പത്തികസഹായം എത്രയുംവേഗം നല്‍കണമെന്നും ഫോറം ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
















