നെടുംകുന്നം: റോഡരികിലെ മണ്‍തിട്ടയും മരക്കുറ്റിയും അപകട ഭീഷണിയാകുന്നു. കറുകച്ചാല്‍–മണിമല റോഡില്‍ മാണികുളത്തെ വളവില്‍ റോഡിലേക്കിറങ്ങിയ മണ്‍തിട്ടയും മരക്കുറ്റിയുമാണു യാത്രക്കാര്‍ക്കു ദുരിതം സൃഷ്ടിക്കുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇവിടെ റോഡരികില്‍ നിന്ന തണല്‍വൃക്ഷം വെട്ടിമാറ്റിയപ്പോള്‍ കുറ്റി പൂര്‍ണമായും മാറ്റാത്തതാണ് യാത്രക്കാര്‍ക്കു പ്രശ്‌നം സൃഷ്ടിക്കുന്നത്. മണ്‍തിട്ടയില്‍ കാടു വളര്‍ന്നതു മൂലം വളവിലെ കാഴ്ച മറയ്‌ക്കുന്നു. ഇതുമൂലം വേഗത്തില്‍ എത്തുന്ന വാഹനങ്ങള്‍ റോഡിലേക്ക് ഇറങ്ങി നില്‍ക്കുന്ന മരക്കുറ്റിയില്‍ തട്ടി അപകടത്തിനിടയാക്കുമെന്നു യാത്രക്കാര്‍ പറയുന്നു. പലതവണ മരക്കുറ്റിയും മണ്‍തിട്ടയും എടുത്തു മാറ്റണമെന്നാവശ്യപ്പെട്ടു നാട്ടുകാര്‍ അധികൃതരെ സമീപിച്ചെങ്കിലും നടപടി ഉണ്ടായില്ല. ഈ ഭാഗത്തു വഴിയാത്രക്കാര്‍ക്കു നടക്കാന്‍ വീതിയില്ലാത്തതും മറ്റൊരു പ്രശ്‌നമാണ്. തിരക്കേറിയ റോഡിലൂടെ ഇറങ്ങിവേണം നടക്കാന്‍. അപകട സാധ്യത വര്‍ധിപ്പിക്കുന്ന മണ്‍തിട്ടയും മരക്കുറ്റിയും പൊളിച്ചു നീക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.
















