ന്യൂയോര്‍ക്ക് : ഉത്തരകൊറിയക്കെതിരെ ഐക്യരാഷ്‌ട്രസഭ ഉപരോധം ഏര്‍പ്പെടുത്തി. അമേരിക്ക ഐക്യരാഷട്ര സഭയില്‍ അവതരിപ്പിച്ച പ്രമേയം ഐക്യകണ്ഠേന പാസായതോടെയാണിത്.
പെട്രോളിയം ഇറക്കുമതി 90 ശതമാനം വരെ കുറയ്‌ക്കാനുള്ള നിര്‍ദേശം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇതില്‍ വ്യവസ്ഥ ചെയ്യുന്നു. ഉത്തരകൊറിയയുമായി വ്യാപാര പങ്കാളിത്തമുള്ള ചൈന, റഷ്യ എന്നീ രാജ്യങ്ങളും പ്രമേയത്തിന് അനുകൂലമായി വോട്ടുചെയ്തു. അമേരിക്ക 2008 മുതല്‍ ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
















