കൊല്ലം: ജിഎസ്ടിയുടെ മറവില്‍ സംസ്ഥാനത്ത് നടക്കുന്ന കൊളളയ്‌ക്ക് പിണറായി സര്‍ക്കാര്‍ കൂട്ട് നില്‍ക്കുന്നുവെന്ന് ബിജെപി സംസ്ഥാന വക്താവ് അഡ്വ.ജയസൂര്യന്‍. ബിജെപി കൊല്ലം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ഉപഭോക്തൃ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാഷ്‌ട്രപുരോഗതിക്കായി സുപ്രധാന തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ പ്രധാനമന്ത്രി അത് ഉണ്ടാക്കിയേക്കാവുന്ന രാഷ്‌ട്രീയ തിരിച്ചടികളെ കുറിച്ചോര്‍ത്ത് ആശങ്കപ്പെടുന്നില്ല. അത്തരത്തിലുള്ള രണ്ട് പരിഷ്‌കാരങ്ങളാണ് നോട്ട് പിന്‍വലിക്കലും ജിഎസ്ടിയും.
എന്നാല്‍ കേരളത്തിലെ ഇടത് വലത് മുന്നണികള്‍ നരേന്ദ്ര മോദിയെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ കിട്ടിയ അവസരമായി കണ്ട് ചിലര്‍ക്ക് ജനങ്ങളെ ചൂഷണം ചെയ്യാനുള്ള അവസരം ഒരുക്കി കൊടുക്കുകയാണ്. ജിഎസ്ടിയുടെ മറവില്‍ സംസ്ഥാനത്ത് ചില വ്യാപാരികള്‍ ജനങ്ങളെ കൊള്ളയടിക്കുകയാണ്. ജിഎസ്ടി വഴി കോടിക്കണക്കിന് രൂപയുടെ അധിക നികുതി വരുമാനം ഉണ്ടാക്കിയ സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളെ ബോധവത്ക്കരിക്കാനോ ഇത് മൂലമുള്ള ചൂഷണം തടയാനോ ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥ് അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് ബി.രാധാമണി, സെക്രട്ടറി ആര്‍. രാജി പ്രസാദ്, ട്രഷറര്‍ എം.എസ്. ശ്യാംകുമാര്‍, സുജിത് സുകുമാരന്‍, ശ്രീനാഗേഷ്, കെ.ശിവദാസന്‍, കിഴക്കനേല സുധാകരന്‍, രൂപാ ബാബു, നെടുമ്പന ഓമനക്കുട്ടന്‍, വയക്കല്‍ സോമന്‍, ശശികല റാവു, അനില്‍ വാഴപ്പള്ളി, ഓലയില്‍ ബാബു, ബൈജു ചെറുപൊയ്‌ക, ജി.ഹരി, ലതാ മോഹന്‍, ടി.വി.സനില്‍, കെ.കെ. ജോണ്‍, കൃഷ്ണന്‍ കരുനാഗപ്പള്ളി എന്നിവര്‍ സംസാരിച്ചു.
















