കഴക്കൂട്ടം: അമ്മമാര്‍ മക്കള്‍ക്ക് മാതൃകയാകണമെന്ന് നിശാന്തിനി. കഴക്കൂട്ടം ജ്യോതി സെന്‍ട്രല്‍ സ്‌കൂളിന്റെ പതിനാലാമത് വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. സിബിഎസ്ഇ റീജിയണല്‍ ഓഫീസര്‍ ദിനേഷ്‌റാം മുഖ്യപ്രഭാഷണം നടത്തി. അക്കാദമിക് ഡയറക്ടര്‍ എച്ച്.പി. ശര്‍മ, സ്‌കൂള്‍ ചെയര്‍മാന്‍ എസ്. ജ്യോതിസ് ചന്ദ്രന്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എസ്. സലിത, ജെ.എസ്. ജെയിംസ്, വിദ്യാര്‍ഥിപ്രതിനിധികളായ എസ്. രേവതി, ഹബീസ് മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.
















