വേങ്ങര: ലൈഫ് പാര്‍പ്പിട പദ്ധതിയിലെ അപാകതകള്‍ പരിഹരിച്ച് അര്‍ഹരായ മുഴുവന്‍ പേര്‍ക്കും വീട് നിര്‍മ്മിക്കാന്‍ ധനസഹായം നല്‍കണണമെന്ന് ബിജെപി വേങ്ങര മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കുന്നുംപുറത്ത് നടന്ന മണ്ഡലം കണ്വെന്ഷന് മേഖലാ സെക്രട്ടറി എം.പ്രേമന് ഉദ്ഘാടനം ചെയ്തു. പി.സുബ്രഹ്മണ്യന് അദ്ധ്യക്ഷനായി. സുകുമാരന്‍ ചക്കമാട്ടില്‍, ജി.കെ.നായര്‍ എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി തെരുവത്ത് രവീന്ദ്രന്(പ്രസിഡന്റ്), ചന്ദ്രന് മണ്ഡപത്തില്‍(ജനറല്‍ സെക്രട്ടറി) എന്നിവര്‍ ചുമതലയേറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: