Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

ശിവകാഞ്ചി എന്ന ഏകാംബരേശ്വര ക്ഷേത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2017, 02:45 am IST
in Travel

പഞ്ചഭൂത പ്രതിഷ്ഠകളില്‍ ഒന്നാണ് ക്ഷേത്രനഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന കാഞ്ചീപുരത്തെ ഏകാംബരേശ്വര ക്ഷേത്രം. പൃഥ്വിലിംഗമാണ് ഇവിടുത്തേത്. 275 പാടല്‍ പെറ്റ സ്ഥലങ്ങളില്‍ ഒന്ന്: 108 ദിവ്യദേശങ്ങളില്‍ ഒന്നും ഇവിടെയുണ്ട്. കാഞ്ചീപുരം ബസ് സ്റ്റാന്റില്‍നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയാണ് ക്ഷേത്രം.

ലോകത്തെ സൃഷ്ടി-സ്ഥിതി-സംഹാര കാര്യങ്ങളില്‍ സദാ വ്യാപൃതനായിരുന്ന ശിവന്റെ കണ്ണുകള്‍ വെറുതെ ഒരു നേരംപോക്കിനായി ഭാര്യ പാര്‍വ്വതി അടച്ചുപിടിച്ചു. ഇതോടെ സൃഷ്ടിയും സംഹാരവും നിലച്ചു എന്നുമാത്രമല്ല പ്രകൃതി നിയമങ്ങളും തടസ്സപ്പെട്ടു. നിരവധി വര്‍ഷങ്ങള്‍ ഭൂമി ഇരുട്ടിലാണ്ടു. സംഗതി ഗൗരവമുള്ളതാണല്ലൊ. കോപിഷ്ഠനായ ശിവന്‍ പാര്‍വതിയെ ശപിച്ചു, ഭൂമിയില്‍ അവതരിച്ച് പാപപരിഹാരം ചെയ്യാന്‍ നിര്‍ദ്ദേശിച്ചു. അങ്ങനെ പാര്‍വതി ഭൂമിയിലെത്തി കമ്പാ നദിയുടെ തീരത്ത് ഒരു ഒറ്റ മാവിന്റെ കീഴില്‍ തപസ്സ് ആരംഭിച്ചു. ആറ്റു തീരത്തെ മണല്‍കൊണ്ട് ശിവലിംഗം ഉണ്ടാക്കി ശിവനെ ഉപാസിക്കാന്‍ തുടങ്ങി. പാര്‍വതിയെ പരീക്ഷിക്കാനായി ശിവന്‍ തപസ്സിന് പല വിഘ്‌നങ്ങളും സൃഷ്ടിച്ചു. പാര്‍വതി പതറിയില്ല.

വിഷ്ണുവിന്റെ സഹായത്തോടെ അവര്‍ എല്ലാ വിഷമഘട്ടങ്ങളും തരണം ചെയ്തു. അവസാനം ജടയ്‌ക്കുള്ളില്‍നിന്ന് ഗംഗയെ പുറത്തെടുത്ത് പാര്‍വതി ഉപാസിക്കുന്ന കണ്ണുകൊണ്ടുള്ള ലിംഗം ഒഴുക്കിക്കളയാന്‍ ശിവന്‍ ശ്രമിച്ചു. എല്ലാ ആദരവോടെയും പൃഥ്വിലിംഗം മാറോട് ഇറുക്കിപ്പിടിച്ച് അത് അലിഞ്ഞുപോകാതെ കാത്തു സൂക്ഷിച്ചു പാര്‍വതി. സംപ്രീതനായ ശിവന്‍ വീണ്ടും പാര്‍വതിയെ പത്‌നിയായി വരിച്ചു. അതിന്റെ ഓര്‍മ്മയ്‌ക്കായി ഫല്‍ഗുനി മാസത്തില്‍ ഉത്രം കഴിഞ്ഞുവരുന്ന പത്താം ദിവസം ശിവ-പാര്‍വതീ വിവാഹം വിപുലമായ രീതിയില്‍ ഉത്സവമായി ആഘോഷിക്കപ്പെടുന്നു ഇവിടെ. പാര്‍വതി തപസ്സിരിക്കെ ശിവന്റെ ശക്തിയാല്‍ മാവ് കത്തിത്തുടങ്ങി എന്നും പാര്‍വതിയുടെ സഹോദരനായ വിഷ്ണു ശിവന്റെ ജടയില്‍നിന്ന് ചന്ദ്രനെ എടുത്ത് കാണിച്ച് ആ തണുപ്പുകൊണ്ട് തീയണച്ചു എന്നുമാണ് മറ്റൊരു ഐതിഹ്യം.

ഒരിക്കല്‍ ശിവനും പാര്‍വതിയും ചൂതുകളിയില്‍ ഏര്‍പ്പെട്ടു. പരാജയഭീതി പൂണ്ട ശിവന്‍ പാര്‍വതി വികൃതരൂപം കൈവരിക്കട്ടെ എന്ന് ശപിച്ചു. വിഷ്ണുവിന്റെ സഹായത്തോടെ പാര്‍വതി കമ്പാതീരത്ത് ഒറ്റമാവിന്‍ചുവട്ടില്‍ തപസ്സനുഷ്ഠിച്ചു. മനോഹരമായ കണ്ണുകളോടെ പാര്‍വതി പൂര്‍വരൂപം വീണ്ടെടുത്തു. കാമാക്ഷി എന്നറിയപ്പെടുന്നത് ഇങ്ങനെയത്രെ. ആമ്രം എന്ന സംസ്‌കൃത പദത്തിന് മാങ്ങ എന്നാണ് അര്‍ത്ഥം. മാവിന്‍ചുവട്ടില്‍ തപസ്സിരുന്ന് പാര്‍വതി ശിവനെ വീണ്ടെടുത്തുകൊണ്ട് ശിവന് ഏകാമ്ര നാഥന്‍/മാവിന്റെ നാഥന്‍ എന്ന് പേര് ലഭിച്ചു. പിന്നീട് ഏകാംബരേശ്വരനായി. മൂല വിഗ്രഹത്തിന് ഏറെ പിന്നിലായി ശിവനും പാര്‍വതിയും സ്‌കന്ദനും ചേര്‍ന്ന് സോമസ്‌കന്ധ വിഗ്രഹം കാണാം.

ഏകാംബരേശ്വര ക്ഷേത്രത്തില്‍ മുഖ്യ പ്രതിഷ്ഠയ്‌ക്കു പിന്നിലായി ഒരു പ്രാകാരത്തില്‍ ശിവ-പാര്‍വതീ വിഗ്രഹത്തിനു പിന്നില്‍ ഇന്നും ഒരു മാവ് ഉണ്ട്. അഞ്ച് വ്യത്യസ്ത തരം ഇലകളുള്ള ശാഖകളും കാണാം. ഈ ശാഖകളില്‍ വ്യത്യസ്തയിനം മാങ്ങകളും കായ്ച്ചു നില്‍ക്കുന്നത് ഒരദ്ഭുതമത്രെ. (നാലുതരം മാങ്ങകളാണെന്നും വേദങ്ങളെ നാലായി പകുത്തതിന്റെ ഓര്‍മ്മയ്‌ക്കായാണ് ഇതെന്നും പറയാറുണ്ട്.)

ഇതിനു പുറത്തുള്ള പ്രാകാരത്തില്‍ 108 ചെറുശിവലിംഗങ്ങള്‍ അടങ്ങിയ ഒരു ശിവലിംഗം കാണാം. മറ്റൊരെണ്ണം 1008 ചെറു ശിവലിംഗങ്ങള്‍ ചേര്‍ന്നതാണ്. 63 നായനാര്‍മാരുടെ പ്രതിഷ്ഠയുമുണ്ട്. രണ്ടു തീര്‍ത്ഥക്കുളങ്ങളുണ്ട് ക്ഷേത്രത്തില്‍-കമ്പനദിയും ശിവഗംഗയും. തിരുനിലത്തിങ്കല്‍ തുണ്ടത്താന്‍ എന്ന പേരില്‍ വിഷ്ണുവിന് ഒരു ശ്രീകോവിലുമുണ്ട് ഇവിടെ. വിഷ്ണുവിനെ വാമനമൂര്‍ത്തി ആയാണ് ഇവിടെ സങ്കല്‍പ്പിച്ചിട്ടുള്ളത്.

23 ഏക്കര്‍ വിസ്തൃതിയുള്ളതാണ് ക്ഷേത്രഭൂമി.172 അടി ഉയരവും നല്ല വിസ്തൃതിയുമുള്ള ക്ഷേത്രഗോപുരം ഏറെ പ്രത്യേകതകള്‍ ഉള്ളതാണ്. ക്ഷേത്രത്തിലെ അതിമനോഹരമായ കൊത്തുപണികള്‍ ചെയ്ത 540 തൂണുകളുള്ള മണ്ഡപവും ശില്‍പവിദ്യാചാതുരിയാല്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നു. അഞ്ച് പ്രാകാരങ്ങളുണ്ട്.

ആവണി മാസത്തിലെ മൂലം (ആഗസ്റ്റ്), നവരാത്രി, വൃശ്ചികത്തിലെ കാര്‍ത്തിക ദീപം, തൈപ്പൂയം, പങ്കുനി ഉത്രം, ചിത്രാ പൗര്‍ണമി, വൈശാഖ കാലം എന്നിങ്ങനെ നിരവധി വിശേഷദിവസങ്ങള്‍ ആഘോഷിക്കപ്പെടുന്നു. ക്ഷേത്രത്തിന്റെ ഗോപുരങ്ങള്‍ ഒന്നും മറ്റൊന്നിന് നേരെ എതിരായല്ല കാണുക. ചെന്നൈയില്‍നിന്ന് 80 കിലോമീറ്റര്‍ അകലെയാണ് കാഞ്ചീപുരം.

ആദിശങ്കരാചാര്യര്‍ പ്രതിഷ്ഠിച്ച 34 ത്രികോണങ്ങള്‍ ചേര്‍ന്ന ശ്രീചക്രവും ഇവിടുത്തെ പ്രത്യേകതയാണ്. എട്ട് ഔഷധങ്ങള്‍ ചേര്‍ന്ന അഷ്ടാംഗദംകൊണ്ട് നിര്‍മിതമായ ശ്രീചക്രത്തിനും അഭിഷേകം നടത്താറില്ല. ചന്ദനംകൊണ്ട് പൂജിക്കും, കുങ്കുമംകൊണ്ട് അര്‍ച്ചന നടത്തും.

രാവിലെ 6 ന് നട തുറന്ന് 12.30 ന് അടയ്‌ക്കും. വൈകിട്ട് 4 ന് തുറന്ന് 8.30 ന് അടയ്‌ക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യമന്ത്രി യോഗിയുടെ അമ്മയ്‌ക്കെതിരെ മോശം ഭാഷ ഉപയോഗിച്ച മൗലാന സലീം അറസ്റ്റിൽ: തെറ്റ് പറ്റി മാപ്പ് നൽകണമെന്ന് കൂപ്പ് കൈകളോടെ ഒടുവിൽ കുറ്റ സമ്മതം

India

ദൽഹിയിലെ പ്രധാന ക്ഷേത്രങ്ങളും വാണിജ്യ കേന്ദ്രങ്ങളും തകർക്കാൻ പാക് ഐഎസ്‌ഐയുടെ പിന്തുണ; ലഷ്‌കർ ഭീകരൻ ഷബീർ ലോണിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ?

World

ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റ്, ആപ്പിൾ കമ്പനികളെ ആക്രമിക്കുമെന്ന് ഇറാൻ ; ഏപ്രിൽ 1 മുതൽ രാജ്യത്ത് നടക്കുന്ന ഓരോ ആക്രമണത്തിനും പകരം  വീട്ടുമെന്ന് ഭീഷണി

രോഗശയ്യയില്‍ കിടക്കുന്ന ദാവൂദ് ഇബ്രാഹിം (വലത്ത്) പഴയകാല അധോലോക നായകനായ ദാവൂദ് ഇബ്രാഹിം (ഇടത്ത്)
Kerala

വിഷബാധയേറ്റ് നിത്യരോഗിയായ ദാവൂദ് ഇബ്രാഹിമിനെ കാണിക്കുന്ന ധുരന്ധര്‍ സിനിമയ്‌ക്കെതിരെ മനോരമയും മാതൃഭൂമിയും ആഞ്ഞടിക്കുന്നതെന്തിന്?

World

ഇറാഖിൽ അമേരിക്കൻ പത്രപ്രവർത്തകയെ പട്ടാപ്പകൽ ആയുധധാരികൾ തട്ടികൊണ്ടുപോയി : ഇരയായത് ഓൺ-ദി-ഗ്രൗണ്ട് റിപ്പോർട്ടിംഗിന് പേരുകേട്ട വനിതാ മാധ്യമ പ്രവർത്തക

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രഞ്ജിത് യുവനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് കാരവനില്‍ വച്ച്, സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കവെ അറസ്റ്റ്

ഹരിയാനയിലെ സീറ്റിന് കോഴ: പ്രിയങ്കഗാന്ധിയുടെ പിഎ സദഫ് ഖാനും കെ.സി. വേണുഗോപാലിന്റെ പിഎ അനസ് അലിയും കൈക്കൂലി വാങ്ങി

വനിതാ കമ്മീഷന്‍ അധ്യക്ഷയ്‌ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച യുവാവ് അറസ്റ്റില്‍

ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് ഗൗരവ് കുമാര്‍ (ഇടത്ത്)

സീറ്റ് കൊടുക്കാമെന്ന് മോഹിപ്പിച്ച് കോടികള്‍ വാങ്ങി, സീറ്റ് നല്‍കിയില്ല; പൊലീസ് കേസായതോടെ പ്രിയങ്കയും കെ.സി. വേണുഗോപാലും വിയര്‍ക്കുന്നു

ബിജെപിയെപ്പോലെ ക്രിസ്ത്യാനികളെ അംഗീകരിച്ച രാഷ്‌ട്രീയ പാര്‍ട്ടി വേറെ ഇല്ല,എഫ്സിആര്‍എ ഭേദഗതിയില്‍ ആശങ്ക വേണ്ട- പി സി ജോര്‍ജ്

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാഷ്‌ട്രീയ പാരമ്പര്യം വേണമോ എന്ന ചോദ്യത്തിന് ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായരുടെ മറുപടി

മറയൂരില്‍ ജനവാസ മേഖലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ 2 സ്ത്രീകള്‍ക്ക് പരിക്ക്

മായം ചേർത്ത ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് വിതരണം ; സംഘത്തലവൻ ഹസൽ അലി അറസ്റ്റിൽ

സംവിധായകന്‍ രഞ്ജിത്ത് പീഡന പരാതിയില്‍ അറസ്റ്റില്‍,പിടികൂടിയത് രാത്രി കാര്‍ തടഞ്ഞ് , അറസ്റ്റ് യുവനടിയുടെ പരാതിയില്‍

കളമശേരിയില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.