മരട്: കൊട്ടാരം ഭഗവതി ക്ഷേത്രത്തില്‍ നടക്കുന്ന 35-ാമത് അഖില ഭാരത ഭാഗവത മഹാസത്രത്തിനുള്ള കൂറ്റന്‍ വേദിയുടെ പണി അവസാനഘട്ടത്തിലെത്തി. ഒരു ലക്ഷം ചതുരശ്രയടിയിലാണ് വേദി ഒരുങ്ങുന്നത്. സത്രവേദി, സദ്യാലയം, സ്റ്റാളുകള്‍ക്കായി പ്രത്യേകം വേദി എന്നിങ്ങനെ മൂന്നു സ്ഥലത്തായിട്ടാണ് ഒരുക്കിയിരിക്കുന്നത്.ഡിസംബര്‍ 21 മുതല്‍ 31 വരെയാണ് മഹാസത്രം. 20ന് പുലര്‍ച്ചെ 5ന് ക്ഷേത്രം തന്ത്രി പുലിയന്നൂര്‍ മുരളീനാരായണന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെ സത്രവേദി ഉണരും. തുടര്‍ന്ന് 10ന് അന്നദാന ക്ഷേത്രത്തില്‍ കലവറ നിറക്കലും 11ന് പാലുകാച്ചല്‍ ചടങ്ങും നടക്കും.
















