കറുകച്ചാല്‍: കങ്ങഴ പരുത്തിമൂടിനു സമീപം താമസിക്കുന്ന വൃദ്ധ ദമ്പതികളെ മകനും മരുമകളും വീട്ടില്‍ നിന്ന് ഇറക്കി വിടാന്‍ ശ്രമിക്കുന്നെന്ന് പരാതി. മകന്‍ ഫോണിലൂടെയും മരുമകള്‍ നേരിട്ടും വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകുവാന്‍ ഭീഷണിപ്പെടുത്തിയതായാണ് കറുകച്ചാല്‍ പോലീസില്‍ പരാതി നല്‍കിയത്.
കഴിഞ്ഞദിവസം രാവിലെ റോഡരികില്‍ വൃദ്ധദമ്പതികള്‍ കരഞ്ഞുകൊണ്ടിരിക്കുന്നതു കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ വിവരം തിരക്കുകയായിരുന്നു. പരാതി നല്‍കിയതിനെത്തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തിയെങ്കിലും മകനെ ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. വീട്ടില്‍നിന്ന് ഇറങ്ങണമെന്ന് മകനും മരുമകളും പറഞ്ഞതായാണ് മൊഴി.
















