പനമരം: പനമരം-ബീനാച്ചി റോഡ് തകര്‍ന്നു. കുണ്ടുംകുഴിയും നിറഞ്ഞ് വാഹനയാത്ര അസാധ്യമായിട്ടും അറ്റകുറ്റപണികള്‍ നടത്താനോ റീ ടാറിംഗ് നടത്താനോ പൊതുമരാമത്ത് വകുപ്പ് നടപടി സ്വീകരിക്കാത്തതില്‍ വ്യാപക പ്രതിഷേധം ഉയരുന്നു. കഴിഞ്ഞ മേയ് മാസത്തിന് മുമ്പ് നടത്തേണ്ട പ്രവൃത്തികളാണ് കരാറുകാരനും ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളി മൂലം നീണ്ടുപോവുന്നത്. റോഡ് റീടാറിംങ്ങ് നടത്താന്‍ ടാറും അനുബന്ധസാമഗ്രികളും ഇറക്കി വെച്ചങ്കിലും ജൂണ്‍ മാസത്തോടെ മഴ തുടങ്ങി. മഴക്കാലംകഴിഞ്ഞ് പണികള്‍ തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു.
ഇതിനിടയില്‍ നാട്ടുകാര്‍ പനമരം അസിസ്റ്റന്റ് എഞ്ചനിയറെ വഴിയില്‍ തടഞ്ഞ് പ്രതിഷേധിച്ചതിന്റെ ഭാഗമായി കരാറുകാരന് താല്‍ക്കാലികമായി കുഴികളില്‍ ക്വാറിവേസ്റ്റ് നിറച്ച് സംവിധാനമൊരുക്കി. മഴ മാറി മാസങ്ങള്‍ കഴിഞ്ഞിട്ടും റോഡിന്റെ ഒരു കുഴി പോലും അടക്കാന്‍ കരാറുകാരന് ശ്രമിക്കുന്നില്ല. ഇതിനിടയില്‍ റോഡ് ടാറിംങ്ങിന് വേണ്ടി ഇറക്കി വെച്ച ടാര്‍ വീപ്പകള്‍ കരാറുകാരന് കൊണ്ട്പോവുകയും ചെയ്തതായി നാട്ടുകാര്‍ പറഞ്ഞു.
ഇപ്പോഴത്തെ സ്ഥിതിയില്‍ റോഡിലൂടെ ഇരുചക്രവാഹനം പോലും ഓടിക്കാന്‍ കഴിയില്ല. റോഡിലെ വലിയ കുഴികള്‍ മൂലം അപകടങ്ങള്‍ നിത്യസംഭവമായി മാറി. പനമരം ടൗണ്‍മുതല്‍ താഴെ നെല്ലിയമ്പം വരെയും മാത്തൂര്‍വയല്‍ പുഞ്ചവയല്‍ നടവയല്വരെയും റോഡില്‍ ടാറിംങ്ങ് പോലും കാണാനാവാത്ത സ്ഥിതിയില്‍ തകര്‍ന്നുകിടക്കുന്നു. പൊതുമരാമത്ത് വകുപ്പ് ഓഫിസില്‍ പരാതിപ്പെടു മ്പോള്‍ കരാറുകാരന് ടാറിംങ്ങ് പ്രവൃത്തികള്‍ തുടങ്ങുന്നില്ലെന്ന കാരണമാണ് പറയുന്നത്.
പൊതുമരാമത്ത് വകുപ്പ് ഓഫിസിലെ ഉദേ്യാഗസ്ഥര്‍ക്ക് കരാറുകാരനുമായിട്ടുള്ള അവിശുദ്ധകൂട്ടുകെട്ടാണ് പണി വൈകാന്‍ കാരണമെന്ന് ആരോപണമുണ്ട്. ജില്ലയിലെ തന്നെ പ്രധാന റോഡായ പനമരം-ബീനാച്ചി റോഡിനോട് പൊതുമരാമത്ത് അധികൃതര്‍ കാണിക്കുന്ന നിസ്സംഗതക്ക് എതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. മരാമത്ത് വകുപ്പിന്റെ പനമരം ഓഫിസിലേക്കും കരാറുകാരന്റെ വീട്ടിലേക്കും മാര്‍ച്ച് നടത്തുന്നതടക്കമുള്ള പ്രക്ഷോഭ പരിപാടികള്‍ നടത്താനാണ് നാട്ടുകാരുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: