കൊഴിഞ്ഞാമ്പാറ:മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും ട്രേഡ് യൂണിയന് നേതാവുമായ സി.ബാബുവിനെയാണ് ചൊവ്വാഴ്ച്ച രാത്രി അജ്ഞാത സംഘം ആക്രമിച്ചത്. സിപിഎം സംഘടന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഭാഗീയതയും ഫണ്ടുപിരിവിലെ ക്രമക്കേടുകള്‍ സംബന്ധിച്ച ആക്ഷേപവുമാണ് അക്രമത്തില്‍ കലാശിച്ചതെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
ചൊവ്വാഴ്ച രാത്രി ഒമ്പതു മണിയോടെ ബൈക്കില്‍ വീട്ടിലേക്ക് പോവുകയായിരുന്ന ബാബുവിനെ ആളൊഴിഞ്ഞ സ്ഥലത്തു വച്ച് തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നു. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് അക്രമണം നടത്തിയത്. ഇരുമ്പുവടികളുമായി മര്‍ദ്ധിച്ച സംഘത്തില്‍ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.കൊഴിഞ്ഞാമ്പാറ ഗവ.ആശുപത്രിയില്‍ ചികിത്സ തേടി.ഇത് സംബന്ധിച്ച് ജില്ലാ പോലീസ് മേധാവിയ്ക്കും കൊഴിഞ്ഞാമ്പാറ പോലീസിലും പരാതി നല്‍കിയിട്ടുണ്ട്.
സിപിഎം പ്രവര്‍ത്തന ഫണ്ട് പിരിവുമായി ബന്ധപ്പെട്ട് വ്യാപക ക്രമക്കേടുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.പാര്‍ട്ടി പ്രവര്‍ത്തനഫണ്ട് പിരിവില്‍ സി.പി.എം. പ്രാദേശിക നേതാക്കള്‍ കണക്കില്ലാതെ വന്‍തുക കൈപ്പറ്റിയതായി ആരോപണമുയര്‍ന്നിട്ടുണ്ട്.കൊഴിഞ്ഞാമ്പാറ മേഖലയില്‍ ലോക്കല്‍ കമ്മിറ്റി എട്ടുമാസംമുമ്പ് നടത്തിയ ഫണ്ടുപിരിവിലാണ് ക്രമക്കേട് നടന്നതായി ആരോപണമുയര്‍ന്നത്. കരാറുകാരില്‍ നിന്ന് തുക കൈപ്പറ്റിയ ലോക്കല്‍ കമ്മിറ്റി നേതൃത്വം ചെറിയ തുകയ്ക്ക് രസീത് നല്‍കിയെന്നാണ് ആക്ഷേപം. കീഴ്ഘടകങ്ങളില്‍ നടന്ന സമ്മേളനങ്ങളും തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിഭാഗീയതയുമാണ് ഇപ്പോഴത്തെ അക്രമണത്തിന് പിന്നിലെന്ന് കരുതുന്നു.
കൊഴിഞ്ഞാമ്പാറ പഞ്ചായത്തുമായി ബന്ധപ്പെട്ട കരാര്‍ജോലികള്‍ ഏറ്റെടുത്ത് നടത്തിയവരില്‍ നിന്ന് വന്‍തുക കൈപ്പറ്റിയ നേതൃത്വം തുച്ഛമായ തുകയുടെ രസീതാണ് നല്‍കിയതെന്നാണ് പരാതി. ഗ്രാമപ്പഞ്ചായത്ത് മേഖലയില്‍ ചെയ്ത കരാര്പണിയ്ക്കനുസരിച്ചുളള തുകയാണ് ഓരോരുത്തരില്‍നിന്നും ആവശ്യപ്പെട്ടത്. 20,000 രൂപ നല്കിയ കരാറുകാരന് കിട്ടയത് 30 രൂപയുടെ രസീതാണ്.
5,000 രൂപ നല്കിയ ആള്‍ക്ക് നല്‍കിയത് അഞ്ചുരൂപയുടെ രസീതും.കാരണം ചോദിച്ചവര്‍ക്കുനേരെ ഭീഷണിയുണ്ടായെന്നും കരാറുകാര്‍ പറയുന്നു. ഗ്രാമപ്പഞ്ചായത്തിലെ ടെന്‍ഡറില്‍ പങ്കെടുക്കേണ്ട കരാറുകാര്‍ ആരെല്ലാമെന്ന് തീരുമാനിക്കുന്നത് പാര്‍ട്ടീ ഓഫിസാണെന്നും ആരോപണമുണ്ട്.നിര്‍ദേശങ്ങള്‍ അനുസരിക്കാത്തവരുടെ ബില്ലുകള്‍ തടഞ്ഞുവച്ചതായും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: