മൊഹാലി: ശ്രീലങ്കക്കെതിരെ ഇന്ന് നടക്കുന്ന രണ്ടാം ഏകദിന മത്സരത്തില്‍ അജിങ്ക്യ രഹാനെയെ മൂന്നാം നമ്പറില്‍ കളിപ്പിക്കണമെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി.
പേസിനെ തുണയ്‌ക്കുന്ന പിച്ചില്‍ ഭംഗിയായി ബാറ്റ്്‌ചെയ്യുന്ന കളിക്കാരനാണ് രഹാനെ. ആദ്യ മത്സരത്തില്‍ രഹാനെയെ പുറത്തിരുത്തിയതിനെ ഗാംഗുലി വിമര്‍ശിച്ചു.
മൂന്ന്് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ തിരിച്ചുവരുമെന്ന് ഗാംഗുലി പറഞ്ഞു. ധര്‍മശാലയിലെ ആദ്യ മത്സരത്തില്‍ തോറ്റ ഇന്ത്യ പരമ്പരയില്‍ 0-1 ന് പിന്നിലാണ്.
മൊഹാലിയില്‍ മത്സരം നേരത്തെ തുടങ്ങുന്നതിനാല്‍ പിച്ചിലെ ഈര്‍പ്പം പേസ് ബൗളിങ്ങിനെ തുണയ്‌ക്കും. ഇരുവശത്ത് നിന്നും പുതിയ പന്തുകള്‍ ഉപയോഗിക്കുന്നതിനാല്‍ ഓപ്പണര്‍മാരായ രോഹിതും ധവാനും കരുതലോടെ കളിക്കണം. നിലയുറപ്പിച്ചാല്‍ പിന്നെ പന്തിനെ അടിച്ചകറ്റാനാകുമെന്ന് ഗാംഗുലി പറഞ്ഞു.
















